
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് നടി മീരാ നന്ദൻ വിവാഹിതയാകാൻ പോകുന്നുവെന്ന വാർത്തകൾ പുറത്തുവന്നത്. പിന്നാലെ ശ്രീജുവും ഒത്തുള്ള വിവാഹ നിശ്ചയ ഫോട്ടോകളും മീരാ നന്ദൻ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ശ്രീജുവുമൊത്തുള്ള ഫോട്ടോകൾ നടി എപ്പോൾ പങ്കുവച്ചാലും വൻ തോതിൽ മോശം കമന്റുകൾ വരാറുണ്ട്. ശ്രീജുവിനെ വ്യക്തഹത്യയും ബോഡി ഷെയ്മിങ്ങും നടത്തുന്ന തരത്തിലുള്ളതാണ് ഏറെ കമന്റുകളും. ഇവയ്ക്കൊന്നും തന്നെ മീര പ്രതികരിച്ചിട്ടുമില്ല. അത്തരത്തിൽ പുതുവർഷത്തിൽ പങ്കുവച്ചൊരു പോസ്റ്റിലും വൻ സൈബര് ആക്രമണം നടക്കുകയാണ്.
ന്യൂ ഇയറിന്റെ ഭാഗമായി ആണ് ശ്രീജുവിനൊപ്പമുള്ള ഫോട്ടോ മീരാ നന്ദൻ പങ്കുവച്ചത്. ലണ്ടൻ ടവർ ബ്രിഡ്ജിൽ നിന്നുമുള്ളതാണ് ഫോട്ടോകൾ. ഒപ്പം ‘2024 നിങ്ങൾക്കായി തയ്യാറാണ്. പുതുവത്സരാശംസകൾ’, എന്നും താരം കുറിച്ചിട്ടുണ്ട്. പോസ്റ്റ് വന്നതിന് പിന്നാലെ കമന്റുകളുമായി ധാരാളം പേർ രംഗത്തെത്തി. പുതുവർഷ ആശംസകളെക്കാൾ ഉപരി അധിക്ഷേപ കമന്റുകളാണ് ഏറെയും.
‘പൈസ മുഖ്യം ബിഗിലേ, ഇവൾക്കിതൊക്കെ മതി, വിവാഹ ശേഷമുള്ള ഡിവോഴ്സ് വാർത്തക്കായി കട്ട വെയ്റ്റിംഗ്, അയ്യോ ബാഡ് സെലക്ഷൻ പറയാതെ വയ്യ. എന്തായാലും നിങ്ങളുടെ ലൈഫാണിത്. എൻജോയ്,തക്കാളി പെട്ടിക്ക് ഗോതറേജിന്റെ പൂട്ടോ, ഇനിയൊരു കല്യാണ നാടകത്തിന്റെ ആവശ്യമുണ്ടോ, ബംഗാളി എഡിറ്റ് ചെയ്ത ഫോട്ടോയാണോ, പൊട്ടനെ പോലത്തെ ചെങ്ങായിന്റെ ആ നോട്ടം’, എന്നിങ്ങനെ പോകുന്നു മോശം കമന്റുകൾ.
എന്നാൽ ഇത്തരം കമന്റുകൾക്ക് ചുട്ടമറുപടിയുമായി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. ‘ഇത്രമാത്രം എന്തിനാണ് ആയാളെ ബോഡി ഷെയ്മിംഗ് നടത്തുന്നത്. എല്ലാവർക്കും അവരവരുടേതായ പേഴ്സണാലിറ്റിയും ക്യാരക്ടറും ഉണ്ട്, മഞ്ഞപ്പിത്തം ഉള്ളവർക്ക് എല്ലാം മഞ്ഞ ആയേ തോന്നു. പൊട്ടന്മാർക്ക് കാണുന്നവരെയെല്ലാം പെട്ടനായെ തോന്നു. അത് സ്വാഭാവികം, കമന്റുകൾ കണ്ടാലറിയാം മലയാളികളുടെ സംസ്കാരം’, എന്നിങ്ങനെയാണ് ആ കമന്റുകൾ.
അതേസമയം, ഒരുവർഷം കഴിഞ്ഞേ തങ്ങളുടെ വിവാഹം കാണുള്ളൂവെന്നാണ് മീരാ നന്ദൻ നേരത്തെ പറഞ്ഞത്. ലണ്ടനിൽ ജനിച്ച് വളർന്ന ആളാണ് ശ്രീജു. ടെൻഷൻ ആയിട്ടുള്ള കാര്യങ്ങളെ വളരെ ഈസിയായി കൈകാര്യം ചെയ്യുന്ന ആളാണ് ശ്രീജുവെന്നും അതാണ് തന്നെ ആകർഷിച്ചതെന്നും മീരാ നന്ദൻ പറഞ്ഞിരുന്നു.
Last Updated Jan 2, 2024, 4:22 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]