

ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണ്, മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ലായിരുന്നു ; ഭാവനയെ കുറിച്ച് സംയുക്ത
സ്വന്തം ലേഖകൻ
സംയുക്ത വർമയും ഭാവനയും തമ്മിൽ നല്ലൊരു സൗഹൃദവും ഉണ്ട്. ഭാവനയുമൊത്തുള്ള സംയുക്തയുടെ ഫോട്ടോകളും വൈറൽ ആകാറുണ്ട്. പ്രതിസന്ധിഘട്ടത്തിൽ ഭാവനയെ ചേർത്തുപിടിച്ച സംയുക്തുടെ വാക്കുകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. അത്തരത്തിൽ ഭാവനയെ കുറിച്ച് സംയുക്ത പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഭാവന തന്റെ സ്വന്തം സഹോദരിയെ പോലെ ആണെന്നാണ് സംയുക്ത പറയുന്നത്. കഴിഞ്ഞ മൂന്ന് നാല് കൊല്ലം ഭാവന കടന്നു പോയ മാനസിക ആഘാതം ചെറുതല്ലായിരുന്നു എന്നും സ്വയം സ്ട്രോംഗ് ആയി മാറിയ കുട്ടിയാണ് നടിയെന്നും സംയുക്ത പറയുന്നു. ബിഹൈൻഡ് വുഡ്സിന് മുൻപ് നൽകിയൊരു അഭിമുഖത്തിൽ ആയിരുന്നു സംയുക്തയുടെ തുറന്നുപറച്ചിൽ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
“ഭാവനയെ പറ്റി എനിക്ക് ഒരുവാക്കിൽ പറയാനാകില്ല. എന്റെ സഹോദരിയെ പോലെയാണവൾ. സംഘമിത്രയും (സഹോദരി) ഭാവനയും ഒരുമിച്ചാണ് പഠിച്ചതും. ഭാവന നിങ്ങൾ കാണുന്നത് പോലെ സ്ട്രോങ് ഒക്കെ ആണെങ്കിലും കഴിഞ്ഞ് പോയ മൂന്ന് നാല് കൊല്ലം ആ കുട്ടി കടന്നുപോയിട്ടുള്ള മെന്റർ ട്രോമ ചെറുതല്ലായിരുന്നു. നമ്മൾ അടുത്ത ആൾക്കാർ മാത്രമെ അത് കണ്ടിട്ടുള്ളൂ. ഭാവന പൊട്ടിച്ചിതറി താഴെ വീണ് കരഞ്ഞ അവസ്ഥയിലേക്ക് വന്ന് അതിൽ നിന്നും ഉയർന്ന് വന്നിട്ടുള്ള ആളാണ്. ഞാൻ ആത്മഹത്യ ചെയ്യാത്തത് അമ്മയെ ആലോചിച്ച് മാത്രമാണെന്ന് പലപ്പോഴും അവൾ എന്നോടും മഞ്ജുവിനോടും പറയാറുണ്ട്. പക്ഷേ നല്ലൊരു ഭർത്താവും കുടുംബവും സഹോദരനും സുഹൃത്തുക്കളും എല്ലാവരുടെയും പിന്തുണയുള്ള ആളാണ് ഭാവന. ആ കുട്ടിയുടെ ഉള്ളിൽ ഒരു ദൈവാംശം ഉണ്ടാകില്ലെ. അങ്ങനെ സ്വയം സ്ട്രോംഗ് ആയി മാറിയ ആളാണ് അവൾ”, എന്നായിരുന്നു സംയുക്ത പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]