
ന്യൂദല്‍ഹി – ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ നായകന് കൃഷ്ണമാചാരി ശ്രീകാന്ത്. പറഞ്ഞു പരത്തുന്നതു പോലെ നിലവാരമുള്ള ടീമല്ല ഇന്ത്യയെന്ന് ശ്രീകാന്ത് കുറ്റപ്പെടുത്തി.
പല കളിക്കാരും പറയുന്നതു പോലെ കഴിവുള്ളവരല്ല. മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. കുല്‍ദീപ് യാദവിനെ പോലെ കഴിവുള്ള കളിക്കാരെ പുറത്തിരുത്തുകയാണ്. ഏകദിനങ്ങളില്‍ മികച്ച ടീമാണ് ഇന്ത്യ. സെമിഫൈനലിലും ഫൈനലിലുമൊക്കെ തോല്‍ക്കുന്നത് ഭാഗ്യക്കേട് കൊണ്ടാണ്. എന്നാല്‍ ട്വന്റി20യിലും ടീം അത്ര മെച്ചമല്ല. വിരാട് കോലി നയിച്ച രണ്ടുമൂന്ന് വര്‍ഷമായിരുന്നു ടെസ്റ്റ് ടീമിന്റെ സുവര്‍ണകാലമെന്ന് ശ്രീകാന്ത് വിലയിരുത്തി. ഇംഗ്ലണ്ടില്‍ ടീം ആധിപത്യം കാട്ടി, ദക്ഷിണാഫ്രിക്കയില്‍ പൊരുതിനിന്നു, ഓസ്ട്രേലിയയില്‍ ജയിച്ചു, എന്നാല്‍ അതിനു ശേഷം ടീം പിന്നോട്ടുപോയി. പഴയ പ്രതാപത്തില്‍ പിടിച്ചുനില്‍ക്കുകയാണ്. റാങ്കിംഗില്‍ വലിയ കാര്യമില്ല. ഇന്ത്യ എപ്പോഴും ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്. എന്നാല്‍ എപ്പോഴും ഓസ്ട്രേലിയയിലെയും ഇംഗ്ലണ്ടിലെയും വിജയങ്ങള്‍ പറഞ്ഞ് മേനി നടിക്കരുത് -ശ്രീകാന്ത് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
