

അജ്ഞാത ലിങ്കുകള്‍ കാണാന്‍ ശ്രമിക്കരുത്, ഒടിപി ആരോടും പറഞ്ഞു കൊടുക്കരുത്, അപരിചിതരുടെ കോളുകള്‍ ഒഴിവാക്കുക ; സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ബോധവത്കരണം ; മുന്നറിയിപ്പ് വീഡിയോയുമായി കേരള പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: ഓരോ ദിവസവും സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച് വരികയാണ്. സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ വലിയ തോതില്‍ ബോധവത്കരണം നടത്തുന്നതിനിടെയും തട്ടിപ്പുകള്‍ വര്‍ധിക്കുന്നത് അധികൃതര്‍ക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഇപ്പോള്‍ സൈബര്‍ ഇടങ്ങളില്‍ ഈ മൂന്ന് കാര്യങ്ങള്‍ കൃത്യമായി ഓര്‍ത്തിരിക്കണമെന്ന് പറഞ്ഞ് ഫെയ്സ്ബുക്കില്‍ കേരള പൊലീസ് പങ്കുവെച്ച വീഡിയോ വൈറലായിരിക്കുകയാണ്.
മൂന്ന് കുരങ്ങന്മാരെ പശ്ചാത്തലമാക്കിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. അജ്ഞാത ലിങ്കുകള്‍ കാണാന്‍ ശ്രമിക്കരുത്, ഒടിപി ആരോടും പറഞ്ഞു കൊടുക്കരുത്, അപരിചിതരുടെ കോളുകള്‍ ഒഴിവാക്കുക എന്നി കാര്യങ്ങള്‍ മറക്കാതെ ഓര്‍ക്കണമെന്നാണ് വീഡിയോയില്‍ പറയുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ഉടന്‍ തന്നെ 1930ല്‍ ബന്ധപ്പെടണമെന്നും www.cybercrime.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴിയും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും വീഡിയോയില്‍ വിശദീകരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]