തിരുവനന്തപുരം: ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രം, ജർമ്മനിയിലെ ഉന്നത വിദ്യാഭ്യാസ, തൊഴിൽ അവസരങ്ങളെക്കുറിച്ച് സൗജന്യ ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. വരുന്ന ശനിയാഴ്ച (ഡിസംബർ ആറ്) രാവിലെ 10 മണിക്കാണ് വെബിനാർ.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിവിധ മേഖലകളിലെ പ്രൊഫഷണലുകൾ, ജർമ്മൻ ഭാഷ പഠിക്കുന്നവർ, ജർമ്മനിയിൽ പഠിക്കാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർ എന്നിവർക്ക് വെബിനാറിൽ പങ്കെടുക്കാം. ജർമ്മൻ ഭാഷയെയും അവിടുത്തെ സംവിധാനങ്ങളെയും കുറിച്ച് കൃത്യവും പ്രായോഗികവുമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്നതാണ് വെബിനാറിന്റെ പ്രധാന ലക്ഷ്യം.
ജർമ്മനിയിലെ പഠന, തൊഴിൽ സാധ്യതകൾ മനസ്സിലാക്കി പ്രയോജനപ്പെടുത്താൻ ഈ പരിപാടി വിദ്യാർത്ഥികളെയും പ്രൊഫഷണലുകളെയും സഹായിക്കും. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ, എഞ്ചിനീയറിംഗ്, ഐടി, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രധാന മേഖലകളിലെ തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് വെബിനാറിൽ വിശദമായി ചർച്ച ചെയ്യും.
പഠനത്തിലും ജോലിയിലും വിജയം നേടുന്നതിനും ജർമ്മനിയിലെ ജീവിതം എളുപ്പമാക്കുന്നതിനും ജർമ്മൻ ഭാഷയിലുള്ള പ്രാവീണ്യം എത്രത്തോളം പ്രധാനമാണെന്ന് വെബിനാർ വിശദീകരിക്കും. സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.
രജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക: https://trivandrum.german.in/webinar/1/webinar-detail FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

