തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബലാത്സംഗ ആരോപണവുമായി മറ്റൊരു യുവതി കൂടി. ബെംഗളൂരുവിൽ താമസിക്കുന്ന 23-കാരിയായ യുവതി സോണിയാ ഗാന്ധിക്കും കെപിസിസി പ്രസിഡൻ്റിനും പരാതി നൽകിയതായാണ് വിവരം.
ഏറെ നാളുകൾക്ക് മുൻപ് നടന്ന സംഭവമാണിതെന്നാണ് സൂചന. ഈ വിഷയത്തിൽ ക്രൈംബ്രാഞ്ച് നേരത്തെ വിവരങ്ങൾ ശേഖരിച്ചിരുന്നെങ്കിലും, നിയമനടപടികളുമായി മുന്നോട്ട് പോകാൻ യുവതി അന്ന് തയ്യാറായിരുന്നില്ല.
നേരത്തെ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും അത് ലഭിച്ചില്ലെന്ന മറുപടിയെ തുടർന്നാണ് യുവതി വീണ്ടും പരാതി നൽകിയത്. സോണിയാ ഗാന്ധിക്ക് ഇ-മെയിൽ വഴിയാണ് പുതിയ പരാതി അയച്ചിരിക്കുന്നത്.
രാഹുലുമായി അടുത്ത ബന്ധമുള്ള പത്തനംതിട്ട സ്വദേശിയായ ഒരാളെക്കുറിച്ചും പരാതിയിൽ പരാമർശമുണ്ട്.
ഇയാളുടെ അറിവോടെ സുഹൃത്തിൻ്റെ വീട്ടിൽ വെച്ചാണ് പീഡനം നടന്നതെന്നും യുവതി ആരോപിക്കുന്നു. സംഭവത്തിന് ശേഷം മാനസികമായും ശാരീരികമായും തകർന്നുവെന്നും, ഗർഭിണിയാകണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
ലൈംഗികമായി ഉപയോഗിച്ച ശേഷം രാഹുൽ ബന്ധത്തിൽ നിന്ന് പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. പരാതി ലഭിച്ചതായി കോൺഗ്രസ് നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12.47-ന് പരാതി ലഭിച്ചുവെന്നും, ഇത്തരം പരാതികൾ പോലീസിനാണ് നൽകേണ്ടതെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. പരാതിയിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ നിയമവിദഗ്ദ്ധരുമായി ആലോചിക്കുമെന്നും പാർട്ടി അറിയിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ കഴിഞ്ഞത് തമിഴ്നാട്-കർണാടക അതിർത്തിയിലെ ബാഗലൂരിലുള്ള റിസോർട്ടിലാണെന്ന് റിപ്പോർട്ടുണ്ട്. പോലീസ് എത്തുന്നതിന് മുൻപ് രാഹുൽ ഇവിടെ നിന്നും രക്ഷപ്പെട്ടു.
ഞായറാഴ്ച റിസോർട്ടിലെത്തിയ രാഹുൽ പിന്നീട് കർണാടകയിലേക്ക് കടന്നതായാണ് സൂചന. ഒളിവിൽ കഴിയുന്നതിനിടെ രാഹുൽ തുടർച്ചയായി വാഹനങ്ങൾ മാറ്റി ഉപയോഗിക്കുന്നതായും സംശയമുണ്ട്.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്ച കോടതി പരിഗണിക്കും. ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ ആറാം ദിവസവും ഒളിവിൽ തുടരുകയാണ്.
വ്യാഴാഴ്ച വൈകിട്ട് പൊള്ളാച്ചിയിലേക്കാണ് രാഹുൽ പോയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. തുടർന്ന് കോയമ്പത്തൂരിലേക്ക് കടന്നു.
പ്രധാന പാത ഒഴിവാക്കി ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴിയാണ് എംഎൽഎ കടന്നതെന്നാണ് പോലീസ് നിഗമനം. രാഹുൽ പാലക്കാട് ജില്ലയിലില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
കേസിൽ രണ്ടാം പ്രതിയായ ജോബി ജോസഫും രാഹുലിനൊപ്പമുണ്ടെന്നും വിവരമുണ്ട്. രാഹുൽ പാലക്കാട് നിന്ന് രക്ഷപ്പെടാനുപയോഗിച്ച ചുവന്ന പോളോ കാർ ഒരു സിനിമാ നടിയുടേതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
അടുത്തിടെ രാഹുലിന്റെ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയ നടിയുടേതാണ് കാറെന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. ഈ കാറിലാണ് നടി പാലക്കാട്ടെ പരിപാടിക്ക് എത്തിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
ഏത് സാഹചര്യത്തിലാണ് കാർ രാഹുലിന് കൈമാറിയതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്. ബെംഗളൂരുവിലുള്ള നടിയെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.
ഈ കാർ രണ്ട് ദിവസം പാലക്കാട്ടെ ഒരു മുതിർന്ന കോൺഗ്രസ് നേതാവിൻ്റെ വീട്ടിലുണ്ടായിരുന്നതായും പോലീസിന് സൂചന ലഭിച്ചു. രാഹുലിന് രക്ഷപ്പെടാൻ ഈ നേതാവ് സഹായം നൽകിയോ എന്നും അന്വേഷണ സംഘം പരിശോധിക്കും.
ഇതോടെ, രാഹുലിനെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് മുതിർന്ന കോൺഗ്രസ് നേതാക്കളാണെന്ന ബിജെപിയുടെ ആരോപണം ശക്തമാവുകയാണ്. എന്നാൽ, കെപിസിസി ജനറൽ സെക്രട്ടറി സി.
ചന്ദ്രൻ ഈ ആരോപണം നിഷേധിച്ചു. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

