ഉറ്റ ബന്ധുവിനൊപ്പം വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ച് പാനി പൂരി കഴിക്കാൻ ശ്രമിച്ച യുവതിക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത സംഭവം. ഉത്തർ പ്രദേശിലെ ഔറയ്യ സ്വദേശിനിയായ ഇങ്കിലാ ദേവിയുടെ താടിയെല്ലുകളാണ് പാനി പൂരി കഴിക്കുന്നതിനിടെ സ്ഥാനം തെറ്റിയത്. ഇങ്കിലാ ദേവി കഴിക്കാൻ ആരംഭിച്ചപ്പോഴേയ്ക്കും അപകടം സംഭവിച്ചെന്ന് ബന്ധു.
ഭയന്നുപോയതായും ഉടനടി സഹായം തേടിയെന്നും പ്രതികരണം സംഭവം നടന്നതിന് തൊട്ട് പിന്നാലെ സമീപത്തെ ക്ലിനിക്കിൽ എത്തിയെങ്കിലും താടിയെല്ല് കൃത്യമായി പിടിച്ചിടാൻ അറിയുന്നവർ ഉണ്ടായിരുന്നില്ല കടുത്ത വേദന താങ്ങാനാവാതെ സ്പെഷ്യാലിറ്റി ആശുപത്രിയിലെത്തിയ യുവതിക്ക് ചികിത്സ ലഭ്യമാക്കി വിദഗ്ധർ. സ്ഥാനം തെറ്റിയ എല്ല് പിടിച്ചിട്ടത് ഏറെ പ്രയാസപ്പെട്ട് വളരെയധികം വേദന രോഗിക്ക് അനുഭവപ്പെടുന്ന ഇത്തരം അവസ്ഥയുണ്ടാവുന്നത് അപൂർവ്വമെന്ന് ഡോക്ടർമാർ ഇത്തരത്തിൽ താടിയെല്ലിന് സ്ഥാനമാറ്റം വരുന്നതിനെ മണ്ഡിബുലാർ ഡിസ്ലൊക്കേഷൻ എന്നാണ് വിശേഷിപ്പിക്കുന്നത്.
താടിയെല്ല് യഥാസ്ഥാനത്ത് നിന്ന് മാറിപ്പോവുന്നത് കാരണം ഉത്തരേന്ത്യൻ തെരുവോര വിഭവമായ പാനിപൂരി കഴിക്കാനായി വായ പൂർണമായി തുറക്കാൻ ശ്രമിച്ചതാണ് അവസ്ഥയ്ക്ക് കാരണമായത്. തലയോട്ടിയുമായി താടിയെല്ലിനെ ബന്ധിപ്പിക്കുന്ന ഭാഗത്ത് നിന്നാണ് ഇവ മാറിപ്പോവുന്നത്.
സംസാരം, ആഹാരം ചവയ്ക്കുക, വായ്ക്കോട്ട വിടുക അടക്കമുള്ള കാര്യങ്ങൾക്കിടയ്ക്ക് ഇത്തരം സ്ഥാന ചലനം വരാനുള്ള സാധ്യതയുണ്ട്.
ശരിയായ രീതിയിൽ തിരികെ പിടിച്ചിട്ടില്ലെങ്കിലും ഏറെ നേരം ചികിത്സ ലഭ്യമാക്കാതെ ഇരുന്നാലും ഗുരുതരമാവുന്ന അവസ്ഥയെന്ന് ഡോക്ടർമാർ. വൈദ്യ സഹായം തേടേണ്ടത് അത്യാവശ്യം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

