കൊച്ചി: കൊച്ചി നഗരത്തില്‍ ഇന്ന് രാത്രി മുതൽ രണ്ടുദിവസം കുടിവെള്ളം മുടങ്ങും. കോര്പറേഷന് ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ല.
തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റ പണികള്‍ക്ക് ശേഷം വെള്ളം എത്തുക മറ്റന്നാൾ രാത്രിയോടെ ആയിരിക്കും. ഇന്ന് രാത്രി പത്തുമണി മുതൽ രണ്ടുദിവസത്തേക്കാണ് കുടിവെളളം മുടങ്ങുന്നത്.
നാലാം തീയതി രാത്രി ഒമ്പതു മണി വരെയാകും കുടിവെളളം മുടങ്ങുക. കോര്‍പറേഷന്റെ എല്ലാ ഡിവിഷനുകളിലും ചേരാനെല്ലൂര്‍, മുളവുകാട് പഞ്ചായത്തുകളിലും വെളളം കിട്ടില്ല.
തമ്മനം പമ്പ് ഹൗസിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ജലവിതരണം മുടങ്ങുകയെന്ന് ജല അതോറിറ്റി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

