
മമ്മൂട്ടി നായകനായി എത്തിയ കാതൽ വിജയകരമായി പ്രദർശനം തുടരുകയാണ്. തന്റെ അൻപത് വർഷത്തിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിൽ മമ്മൂട്ടി അഭിനയിച്ച് കസറിയ ചിത്രത്തിന് എങ്ങും പ്രശംസാ പ്രവാഹം ആണ്. തമിഴ്നാട്ടിൽ അടക്കം റിലീസ് ചെയ്ത സിനിമയ്ക്ക് വൻവരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിൽ മമ്മൂട്ടിയെ കുറിച്ച് ഒരു തമിഴ് ആരാധകൻ പറഞ്ഞ വാക്കുകളും ഈ വീഡിയോയും ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
തമിഴ്നാട്ടിലെ തിയറ്ററിൽ സിനിമ കണ്ടിറങ്ങിയ ആരാധകൻ മാധ്യമപ്രവർത്തകർക്ക് റിവ്യു നൽകുക ആയിരുന്നു. “പടം സൂപ്പറാ ഇരുക്ക് സാർ. വലിയ വലിയ സൂപ്പർ സ്റ്റാറുകൾ ആരും തന്നെ ഇങ്ങനെ ഒരു സിനിമ ചെയ്യില്ല. ഇത്തരം വേഷം ചെയ്യാൻ അവർ മടിക്കും. അത് എത്രവലിയ സൂപ്പർ സ്റ്റാറോ ആയിക്കോട്ടെ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടുന്ന മലയാളം ഫിലിം ഇൻഡസ്ട്രി വേറെ ലെവലാണ്. നമ്മുടെ വിജയ് പോലുള്ള മാസ് ഹീറോകളൊന്നും ഇന്തമാതിരി ക്യാരക്ട്ർ നടിക്കാത്. മമ്മൂട്ടിയുടെ സിനിമകളിൽ ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് കാതൽ. മെഗാസ്റ്റാർ മെഗാസ്റ്റാർ താ..”, എന്നാണ് ഇയാൾ പറയുന്നത്.
2023 നവംബർ 23നാണ് കാതൽ ദ കോർ റിലീസ് ചെയ്തത്. ജ്യോതിക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ജിയോ ബേബി ആണ്. ഓമന എന്ന കഥാപാത്രമായി ജ്യോതിക എത്തിയപ്പോൾ മാത്യു ദേവസി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് തുടങ്ങിയവരും കാതലിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. റിലീസ് ദിനം മുതൽ ബോക്സ് ഓഫീസും മികച്ച പ്രകടനം ആണ് ചിത്രം കാഴ്ചവയ്ക്കുന്നത്.
Last Updated Dec 2, 2023, 5:38 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]