
ദുബൈ: യുഎഇയുടെ 52-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് 500 ദിര്‍ഹത്തിന്റെ പുതിയ കറന്‍സി യുഎഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി.
നീല നിറത്തിലുള്ള കറന്‍സിയില്‍ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ചിത്രത്തിന് പുറമെ പരിസ്ഥിതി സൗഹൃദ പദ്ധതികള്‍, ഫ്യൂച്ചര്‍ മ്യൂസിയം, ബുര്‍ജ് ഖലീഫ, എമിറേറ്റ്സ് ടവേവ്സ് എന്നിവയുടെ ചിത്രങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. നവംബര്‍ 30, വ്യാഴാഴ്ച മുതല്‍ നോട്ട് പൊതുജനങ്ങൾക്ക് ലഭ്യമാക്കി തുടങ്ങി. കടലാസിനു പകരം ദീർഘകാലം നിലനിൽക്കുന്ന പോളിമറിലാണ് പുതിയ നോട്ട്. നോട്ടിൻറെ മുൻ വശത്ത് എക്സ്പോ സിറ്റി ദുബായിലെ ടെറ സസ്റ്റെയ്നബിലിറ്റി പവിലിയന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. ബഹുവർണ സുരക്ഷാ ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
Read Also –
ട്രാഫിക് പിഴകള്‍ അടച്ചു തീര്‍ക്കാം, 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഈ എമിറേറ്റുകള്‍
ഫുജൈറ: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫുജൈറയില്‍ ട്രാഫിക് നിയമലംഘന പിഴകളില്‍ ഇളവ് പ്രഖ്യാപിച്ചു. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അല്‍ ശര്‍ഖിയുടെ നിര്‍ദ്ദേശപ്രകാരം ഫുജൈറ പൊലീസാണ് ട്രാഫിക് നിയമലംഘന പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്.
നവംബര്‍ 30 മുതല്‍ 52 ദിവസത്തേക്കാണ് ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്. 2023 നവംബര്‍ 30ന് മുമ്പ് ചുമത്തപ്പെട്ട പിഴകള്‍ക്ക് മാത്രമെ ഈ ആനുകൂല്യം ബാധകമാകൂ. ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സാലിഹ് മുഹമ്മദ് അല്‍ ദന്‍ഹാനി അറിയിച്ചു. നേരത്തെ ഉമ്മുല്‍ഖുവൈനിലും സമാനമായ രീതിയില്‍ ട്രാഫിക് പിഴയിളവ് പ്രഖ്യാപിച്ചിരുന്നു. 2023 നവംബര്‍ ഒന്നിന് മുമ്പുള്ള പിഴകള്‍ക്കാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചത്. ഇളവ് 2023 ഡിസംബര്‍ ഒന്ന് മുതല്‍ 2024 ജനുവരി ഏഴ് വരെ ലഭിക്കും.
Last Updated Dec 1, 2023, 8:14 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]