
റിയാദ്: സൗദി വടക്കൻ പ്രവിശ്യകളിലൊന്നായ ഖസീമിലെ ബുറൈദയിൽ പൊതു ടാക്സികളിൽ സ്മാർട്ട് പരസ്യബോർഡ് സ്ഥാപിക്കും. ഖസീം മുനിസിപ്പാലിറ്റിക്ക് കീഴിലെ ഇൻവെസ്റ്റ്മെൻറ് ജനറൽ അഡ്മിനിസ്ട്രേഷനാണ് ഇങ്ങനെയൊരു പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
200 ടാക്സികളെ ലക്ഷ്യമിട്ടാണ് പരിഷ്കരണം. നഗര കാഴ്ച മനോഹരമാക്കുന്നതിനും ജനജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടിയാണിത്. സ്മാർട്ട് സിറ്റി എന്ന ആശയം നടപ്പാക്കുക, സാമ്പത്തിക സുസ്ഥിരത കൈവരിക്കുക, പരസ്യബോർഡുകൾക്കായി ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കുക എന്നിവയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു.
Read Also –
സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശിവത്കരണം 98 ശതമാനമായി
റിയാദ്: സ്വകാര്യസ്ഥാപനങ്ങളിലെ സ്വദേശിവത്കരം 98 ശതമാനമായെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്മദ് അൽറാജ്ഹി പറഞ്ഞു. റിയാദിൽ കിങ് അബ്ദുൽ അസീസ് സെൻറർ ഫോർ കൾച്ചറൽ കമ്യൂണിക്കേഷനുമായി സഹകരിച്ച് മന്ത്രാലയം ‘സർക്കാർ നിയമ നിർമാണവും നയങ്ങളും – ദർശനങ്ങളും അഭിലാഷങ്ങളും’ എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച 13-ാമത് സോഷ്യൽ ഡയലോഗ് ഫോറത്തിൽ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അവസരങ്ങളിൽ നിക്ഷേപിക്കുകയും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതിെൻറ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി. ‘വിഷൻ 2030’ അനുസരിച്ച് തൊഴിൽ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഊർജ്ജസ്വലവും ശാക്തീകരിക്കപ്പെട്ടതുമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വിശിഷ്ടമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ഉതകുന്ന തീരുമാനങ്ങൾ എടുക്കണം.
തൊഴിൽ വിപണിയുടെ കാര്യക്ഷമതയും ആകർഷണീയതയും ഉയർത്താനും നയങ്ങളും നിയമനിർമാണങ്ങളും വികസിപ്പിക്കാനും ഈ മേഖലയുടെ ഭാവി ദിശകൾ ചാർട്ട് ചെയ്യാനും ഏഴ് സംരംഭങ്ങൾ ചർച്ച ചെയ്തതായും മന്ത്രി പറഞ്ഞു. തൊഴിൽ വിപണിയുടെ തന്ത്രപരമായ സംരംഭങ്ങളും കൈവരിച്ച നേട്ടങ്ങളും മന്ത്രി വിശദീകരിച്ചു.
അന്താരാഷ്ട തൊഴിൽ സംഘടനയുടെ കണക്കനുസരിച്ച് 4.9 ശതമാനം വളർച്ച നിരക്കോടെ 2022 ലെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമതയുടെ വളർച്ച നിരക്കിൽ ജി-20 രാജ്യങ്ങളിൽ ഒന്നാം സ്ഥാനം രാജ്യം നേടിയിയിട്ടുണ്ട്. ഡെവലപ്പർ നിതാഖാത്ത് പ്രോഗ്രാമിലൂടെ കഴിഞ്ഞ 12 മാസത്തിനിടെ 1,67,000 സ്വദേശികൾ സ്വകാര്യമേഖലയിൽ തൊഴിൽ നേടി. പദ്ധതിയിലൂടെ ജോലി ലഭിച്ച സൗദികളുടെ എണ്ണം 480,000 ആയി.
Last Updated Dec 1, 2023, 9:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]