
കൊല്‍ക്കത്ത: ലോകകപ്പിന് ശേഷം ഇടവേളയെടുത്തിരിക്കുകയാണ് ടീം ഇന്ത്യയുടെ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് മത്സരങ്ങളിലെ ഇനി ഇരുവരും തിരിച്ചെത്തൂ. അതിന് മുമ്പ് നടക്കുന്ന ഏകദിന – ടി20 പരമ്പരകളില്‍ ഇരുവരും കളിക്കുന്നില്ലെന്ന് തീരുമാനിച്ചിരുന്നു. നിശ്ചിത ഓവര്‍ ക്രിക്കറ്റ് ഫോര്‍മാറ്റില്‍ രോഹിതും കോലിയും ഇനി ഉണ്ടാവില്ലേയെന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്. ഇരുവരും ടി20 ലോകകപ്പില്‍ കളിക്കണമെന്ന് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല് അടുത്തിടെ വ്യക്തമാക്കിയിരുന്നു.
ഗെയ്ലിന്റെ വാക്കുകള്‍ അതേപടി എടുക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി. ഇരുവരും ഇടവേളയെടുത്തത് നന്നായെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഗാംഗുലിയുടെ വാക്കുകള്‍… ”രോഹിത്തും കോലിയും ടീം ഇന്ത്യയുടെ അവിഭാജ്യഘടകങ്ങളാണ്. ടി20 ലോകകപ്പില്‍ രോഹിത് തന്നെയാണ് ടീമിനെ നയിക്കേണ്ടത്. ഇരുവരും ഇടവേളയെടുത്തത് നല്ല തീരുമാനം. ട്വന്റി 20 ലോകകപ്പിലും ഇരുവരും തുടരേണ്ടതുണ്ട്. ഏകദിന ലോകകപ്പില്‍ രോഹിത് നന്നായി ടീമിനെ നയിച്ചു. ട്വന്റി 20 ലോകകപ്പിലും രോഹിത് തന്നെ ക്യാപ്റ്റനാവണം.” ഗാംഗുലി വ്യക്തമാക്കി.
ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യയുടെ പ്രധാന ആയുധമായിരിക്കുന്ന് ഗെയ്ല് വ്യക്തമാക്കിയിരുന്നു. കോലിയെ കുറിച്ചും യൂണിവേഴ്സ് ബോസ് വാചാലനാവുന്നുണ്ട്. ഗെയ്ലിന്റെ വാക്കുകള്‍… ”രണ്ട് പേരും ടീമിന് വേണ്ടി ഏറെ സംഭാവന ചെയ്തവരാണ്. വലിയ പരിചയസമ്പത്തുമുണ്ട്. അവര്‍ക്ക് കളിക്കണെന്ന് ആഗ്രഹമുണ്ടെങ്കില്‍ അത് തുടരണം. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ആയുധം രോഹിത്തായിരിക്കും.” ഗെയ്ല് വ്യക്തമാക്കി.
രോഹിത്തിന്റെ അറ്റാക്കിംഗ് ശൈലിയെ കുറിച്ചും ഗെയ്ല് സംസാരിച്ചു. ”രോഹിത്തിന്റെ ആഗ്രസീവ് ശൈലി എനിക്ക് ഇഷ്ടമാണ്. തുടക്കത്തില്‍ ബൗളര്‍മാരെ തകര്‍ക്കുന്ന ശൈലിയാണ് ഞാന്‍ സ്വീകരിച്ചിട്ടുള്ളത്. അക്കൂട്ടത്തിലാണ് രോഹിത്തും. അദ്ദേഹവും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.” ഗെയ്ല് വ്യക്തമാക്കി.
സച്ചിന് ടെന്‍ഡുല്‍ക്കറുടെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലി മറികടന്നതിനെ കുറിച്ച് ഗെയ്ല് പറഞ്ഞതിങ്ങനെ… ”50 ഏകദിന ഏകദിനങ്ങള്‍ എന്നത് അവിശ്വസീനമായ നേട്ടമാണ്. അതും സച്ചിനെന്ന ഇതിഹാസത്തിന്റെ റെക്കോര്‍ഡ്. നിലവില്‍ ഈ റെക്കോര്‍ഡിനരികെ ആരുമെത്തുമെന്ന് എനിക്ക് തോന്നുന്നില്ല.” ഗെയ്ല് പറഞ്ഞുനിര്‍ത്തി.
Last Updated Dec 2, 2023, 9:22 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]