
ദില്ലി: ചീഫ് സെക്രട്ടറി ഗ്രേഡിലേക്ക് സ്ഥാന കയറ്റം നൽകാത്തത് ചോദ്യം ചെയ്ത് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമി നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കും, കേരള കേഡറിലെ രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർക്കുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. രാജു നാരായണ സ്വാമി നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്.1991 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമി നിലവിൽ പ്രിൻസിപ്പൽ സെക്രട്ടറി റാങ്ക് ഉദ്യോഗസ്ഥൻ ആണ്.
സർവ്വീസിൽ മുപ്പത് വർഷം പൂർത്തിയായതിനാൽ തനിക്ക് ചീഫ് സെക്രട്ടറി ഗ്രേഡിയിലേക്കുള്ള സ്ഥാന കയറ്റത്തിന് അർഹത ഉണ്ടെന്നാണ് രാജു നാരായണ സ്വാമിയുടെ വാദം. തനിക്ക് സ്ഥാനക്കയറ്റം നൽകാതെ അതെ ബാച്ചിൽ ഉള്ള ജൂനിയർ ആയവർക്കാണ് സ്ഥാനക്കയറ്റം നൽകിയത് എന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. മൂന്നാർ ദൌത്യത്തിന് ശേഷമാണ് ഇത്തരം വേട്ടയാടൽ എന്നും ഹർജിയിൽ പറയുന്നു. രാജു നാരായണസ്വാമിക്കായി മുതിർന്ന അഭിഭാഷകൻ ആർ ബസന്ത്, അഭിഭാഷക ബീനാ മാധവൻ എന്നിവർ ഹാജരായി
Last Updated Dec 1, 2023, 4:56 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]