
ഇത് ഓൺലൈൻ ഓര്‍ഡറുകളുടെ കാലമാണ്. വസ്ത്രമോ ഇലക്ട്രോണിക് ഉപകകരണങ്ങളോ പോലുള്ള ഉത്പന്നങ്ങള്‍ മാത്രമല്ല, ഭക്ഷണം വരെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് കഴിക്കുന്നവരാണ് ഇന്ന് ഏറെ പേരും. പ്രത്യോകിച്ച് നഗരപ്രദേശങ്ങളില്‍. എന്നാല്‍ ഇങ്ങനെ ഓൺലൈനായി ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുമ്പോള്‍ പണവും കൂടുതലാണ് അതേസമയം ഭക്ഷണത്തിന്റെ ഗുണമന്മയോ അളവോ എല്ലാം കുറവുമാകാറുണ്ട്.
എല്ലാ റെസ്റ്റോറന്റുകളും ഇതുപോലെയാണ് എന്നല്ല. മറിച്ച്, ധാരാളം റെർസ്റ്റോറന്റുകളുടെ പേരില്‍ ഇങ്ങനെയുള്ള പരാതികള്‍ വരാറുണ്ട്. അതുപോലെ തന്നെ ഭക്ഷ്യ ശുചിത്വമോ ഭക്ഷ്യസുരക്ഷയോ ആയി ബന്ധപ്പെട്ട പരാതികളും ഓൺലൈൻ ഓര്‍ഡറുകളില്‍ കൂടുതല്‍ കാണാറുണ്ട്.
ഇപ്പോഴിതാ ഇത്തരത്തില്‍ ഒരു കസ്റ്റമര്‍ റെഡ്ഡിറ്റിലൂടെ പങ്കുവച്ച ഫോട്ടോയും പരാതിയുമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്. ഹൈദരബാദിലാണ് സംഭവം. സൊമാറ്റോയിലൂടെ മീൻ ബിരിയാണ് വാങ്ങിച്ചതാണത്രേ ഇദ്ദേഹം. ഭക്ഷണം കഴിച്ച് പകുതിയും കഴിഞ്ഞതോടെ ചത്ത പാറ്റയെ ഭക്ഷണത്തില്‍ നിന്ന് കിട്ടുകയായിരുന്നു എന്നാണിദ്ദേഹം പറയുന്നത്.
ആര്‍ക്കായാലും മനം മടുക്കുന്നൊരു സാഹചര്യം തന്നെയാണിത്. ഫോട്ടോ കാണുമ്പോള്‍ കാണുന്നവരിലേക്കും ഈ മോശം അനുഭവം പകരുന്നു. ഇദ്ദേഹം പങ്കുവച്ച ഫോട്ടോയും അനുഭവവും ചുരുങ്ങിയ സമയത്തിനകം തന്നെ പോസ്റ്റും ഫോട്ടോയും വൈറലായി എന്ന് പറയാം.
താൻ മീൻ ബിരിയാണിയാണ് ഓര്‍ഡര്‍ ചെയ്തത്, എന്നാല്‍ റെസ്റ്റോറന്റുകാര്‍ തനിക് അല്പം കൂടി പ്രോട്ടീൻ കിട്ടിക്കോട്ടെ എന്നോര്‍ത്ത് ബിരിയാണിയില്‍ ചേര്‍ത്തത് നോക്കൂ എന്ന അടിക്കുറിപ്പോടെയാണ് ഇദ്ദേഹം ഫോട്ടോ പങ്കുവച്ചത്. ഹൈദരാബാദിലെ കോട്ടിയിലുള്ള ഗ്രാന്റ് ഹോട്ടലിനെതിരെയാണ് പരാതി വന്നിരിക്കുന്നത്. ഇതുവരേക്കും ഹോട്ടലുകാര്‍ ഇതിനോട് പ്രതികരിച്ചോ എന്നത് വ്യക്തമല്ല.
അതേസമയം ഹോട്ടലുകളില്‍ നിന്ന് ഓൺലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് വരുത്തിയതിന് ശേഷം ഇത്തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടിട്ടുള്ളതായി പലരും സോഷ്യല്‍ മീഡിയയില്‍ ഈ പശ്ചാത്തലത്തില്‍ വിവരിക്കുന്നുണ്ട്. ഭക്ഷ്യ ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പുവരുത്താൻ ഇനിയും ബന്ധപ്പെട്ട അധികൃതര്‍ക്കാകുന്നില്ല എന്നത് ഈ മേഖലയിലെ കടുത്ത പരാജയം തന്നെയാണെന്നും നിരവധി പേര് വാദിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Dec 1, 2023, 4:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]