
മെല്‍ബണ്‍: ഓസ്ട്രേലിയ എയ്ക്കെതിരായ ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എ തോല്‍വിയിലേക്ക്. മക്കെ, ഗ്രേറ്റ് ബാരിയര്‍ അറീനയില്‍ 225 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 139 റണ്‍സെടുത്തിട്ടുണ്ട്. നതാന്‍ മക്സ്വീനി (47), ബ്യൂ വെബ്സ്റ്റര്‍ (19) എന്നിവരാണ് ക്രീസില്‍. ഒരു ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ ഓസീസിന് ഇനി ജയിക്കാന്‍ 86 റണ്‍സ് മാത്രം മതി. നേരത്തെ, സായ് സുദര്‍ശന്റെ (103) സെഞ്ചുറിയാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്ക് നയിച്ചത്. മലയാളി താരം ദേവ്ദത്ത് പടിക്കലും (88) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് 310ന് അവസാനിക്കുകയായിരുന്നു. ഇഷാന് കിഷന് (32), നിതീഷ് കുമാര്‍ റെഡ്ഡി (17) എന്നിവര്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഓസീസിന് ഫെര്‍ഗൂസ് ഒ നീല്‍ നാലും ടോഡ് മര്‍ഫി മൂന്നും വിക്കറ്റെടുത്തു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഓസീസിന് 22 റണ്‍സിനിടെ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റണ്‍സെടുത്ത സാം കൊന്‍സ്റ്റാസിനെ, മുകേഷ് കുമാര്‍ ബൗള്‍ഡാക്കുകയായിരുന്നു. പിന്നാലെ കാമറൂണ്‍ ബന്ക്രാഫ്റ്റും (16) മടങ്ങി. പ്രസിദ്ധ് കൃഷ്ണയ്ക്കായിരുന്നു വിക്കറ്റ്. മാര്‍കസ് ഹാരിസ് (36) അല്പനേരം പിടിച്ചുനിന്നെങ്കിലും മാനവ് സുതറിന് വിക്കറ്റ് നല്കി. ഇതോടെ മൂന്നിന് 85 എന്ന നിലയിലായി ഓസീസ്. പിന്നീട് മക്സ്വീനി – വെബ്സ്റ്റര്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. ഇരുവരും ഇതുവരെ 54 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്.
ഞാന്‍ ഇന്ത്യക്ക് വേണ്ടി കളിക്കുമ്പോള്‍ അത് സംഭവിക്കരുതെന്ന് ആഗ്രഹമുണ്ടായിരുന്നു, പക്ഷേ; നിരാശ പങ്കുവച്ച് ജഡേജ
നേരത്തെ, രണ്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ എ മൂന്നാം ദിനം ബാറ്റിംഗിനെത്തിയത്. അധികം വൈകാതെ സായ് സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നാലെ പുറത്താവുകയും ചെയ്തു. ടോഡ് മര്‍ഫിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. 200 പന്തുകള്‍ നേരിട്ട സായ് ഒമ്പത് ബൗണ്ടറികള്‍ നേടി. സായ് പുറത്തായതിന് പിന്നാലെ ഇന്ത്യയുടെ തകര്‍ച്ച ആരംഭിച്ചു. തലേ ദിവസത്തെ വ്യക്തിഗത സ്കോറിനോട് എട്ട് റണ്‍സ് കൂടി ചേര്‍ത്ത് പടിക്കാലും പവലിയനില്‍ തിരിച്ചെത്തി. ആറ് ബൗണ്ടറികളാണ് ഇന്നിംഗ്സില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് ക്രീസിലെത്തിയ ബാബ ഇന്ദ്രജിത് (6), ഇഷാന് കിഷന് (32), നിതീഷ് (17) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ഇഷാന് നന്നായി തുടങ്ങിയെങ്കില്‍ ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 58 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്സും മൂന്ന് പോറും നേടിയിരുന്നു. മാനവ് സുതര്‍ (6), പ്രസിദ്ധ് കൃഷ്ണ (0), മുകേഷ് കുമാര്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നവ്ദീപ് സൈനി (18) പുറത്താവാതെ നിന്നു.
ശ്രേയസ് അയ്യര്‍ കൊല്‍ക്കത്തയോട് ചോദിച്ചത് 30 കോടി പ്രതിഫലം? പുകഞ്ഞ കൊള്ളി പുറത്തെന്ന് സിഇഒ വെങ്കി മൈസൂര്‍
നേരത്തെ 99-4 എന്ന സ്കോറില്‍ രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ആതിഥേയരെ, ഇന്ത്യ 195 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. 46 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത മുകേഷ് കുമാറാണ് ഓസ്ട്രേലിയയെ തകര്‍ത്തത്. പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റെടുത്തു. നിതീഷ് റെഡ്ഡിക്കാണ് ഒരു വിക്കറ്റ്. വാലറ്റത്ത് 33 റണ്‍സുമായി പൊരുതിയ ടോഡ് മര്‍ഫിയുടെ പോരാട്ടമാണ് ഓസ്ട്രേലിയക്ക് 88 റണ്‍സിന്റെ നിര്‍ണായക ലീഡ് സമ്മാനിച്ചത്. 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനിയാണ് ടോപ് സ്കോറര്‍. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 107 റണ്‍സിന് പുറത്തായിരുന്നു. ആറ് വിക്കറ്റ് നേടിയ ബ്രന്‍ഡന്‍ ഡൊഗെറ്റാണ് ഇന്ത്യയെ തകര്‍ത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]