
തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. തന്റെ ജീവിതം വെച്ച് കളിക്കാൻ ഒരാളെയും ഞാൻ അനുവദിക്കില്ലെന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയില്‍ പ്രതികരിച്ചു.
മുന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനെതിരെയും ശോഭ ആരോപണമുന്നയിച്ചു. ഇപി ജയരാജന് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ മുഖ്യമന്ത്രി ഏറ്റവും വലിയ ഡോണായി പ്രവര്‍ത്തിക്കുന്നുവെന്നും ശോഭ കുറ്റപ്പെടുത്തി. ശോഭ കേരളത്തില്‍ ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് പിണറായി. വീണ വിജയന്റെ കൂട്ടുകാരിയാണ് കണ്ണൂരിലെ ദിവ്യയെന്നും ശോഭ സുരേന്ദ്രന് ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]