
നവകേരള യാത്രയക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സഞ്ചരിച്ച നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുമെന്ന് റിപ്പോർട്ടുകൾ. മടങ്ങിവരുന്നത് ആഡംബര വേഷഭൂഷാദികൾ എല്ലാം അഴിച്ചുവച്ച്
നവകേരള യാത്രയക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ സഞ്ചരിച്ച നവകേരള ബസ് വീണ്ടും നിരത്തിലിറങ്ങുമെന്ന് റിപ്പോർട്ടുകൾ
സൂപ്പർ ഡീലക്സ് എ സി ബസായിട്ടായിരിക്കും മടങ്ങിവരവ്
മാറ്റങ്ങളോടെ രണ്ടാഴ്ചയ്ക്കകം ഈ ബസ് വീണ്ടും നിരത്തിലിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്
മാറ്റംവരുത്താനായി 10 ലക്ഷത്തോളം ചെലവുവരും
1.16 കോടി രൂപയ്ക്കായിരുന്നു നവകേരള ബസ് വാങ്ങിയത്
26 സീറ്റുകളായിരുന്നു ഈ ബസിൽ ഉണ്ടായിരുന്നത്. അത് 38 എണ്ണമാക്കി ഉയർത്തും.
ബസിൽ ശുചിമുറി, ഹൈഡ്രോളിക് ലിഫ്റ്റ്, വാഷ്ബേസിൻ, ടെലിവിഷൻ, മ്യൂസിക് സിസ്റ്റം, മൊബൈൽ ചാർജർ അടക്കമുള്ള സൗകര്യങ്ങളുണ്ടായിരുന്നു.
ടോയ്ലറ്റ് ചെറുതാക്കി പകരം അവിടെ യാത്രക്കാർക്കുള്ള സീറ്റുകൾ ഒരുക്കും. ഹൈഡ്രോളിക് ലിഫ്റ്റ് ഉൾപ്പെടെ ഒഴിവാക്കിയേക്കും
നേരത്തെ ഗരുഡ പ്രീമിയം ലക്ഷ്വറി ബസായി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ഈ ബസ് സർവീസ് നടത്തിയിരുന്നു. പക്ഷേ നഷ്ടം കാരണം കട്ടപ്പുറത്തായി
1171 രൂപയായിരുന്നു കോഴിക്കോടുനിന്നും ബംഗളൂരുവിലേക്കുള്ള യാത്രാനിരക്ക്. സ്വിഫ്റ്റ് സൂപ്പർ ഡീലക്സ് എ സി ആയാൽ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]