
തൃശൂർ: മ്ലാവിനെ വേട്ടയാടിയ കേസിൽ രണ്ടുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെറ്റിലപ്പാറ സ്വദേശികളായ അനൂപ്, അഭിജിത്ത് എന്നിവരെയാണ് കൊന്നക്കുഴി സ്റ്റേഷനിലെ വനപാലകർ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് തോക്കും ജീപ്പും പിടിച്ചെടുത്തു.
വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വെട്ടിക്കുഴി ചൂളക്കടവ് ഭാഗത്ത് നിന്നാണ് ഇവർ മ്ലാവിനെ വേട്ടയാടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർ രണ്ടുപേരെ അറസ്റ്റു ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന പുത്തൻചിറ സ്വദേശികളായ രണ്ടുപേർ ഒളിവിലാണെന്നും ഇവർക്കായി തെരച്ചിൽ നടത്തുന്നതായും സൂചനയുണ്ട്. ഇവരുടെ പക്കൽ നിന്ന് മ്ലാവിനെ വെടിവച്ച തോക്കും പ്രതികൾ സഞ്ചരിച്ച ജീപ്പും പിടിച്ചെടുത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കളിക്കിടെ പാന്റില്‍ മൂത്രമൊഴിച്ചു, അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന് കൊല്ലപ്പെട്ടു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]