
ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. 100 കോടി രൂപ ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിക്കു കിട്ടിയതിന് തെളിവുണ്ടെന്ന് ഇഡി പറയുന്നു. വിജയ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ചോദ്യങ്ങൾ ഉണ്ടാകും. എന്നാൽ വിഷയത്തിൽ മൗനം തുടരുകയാണ് അരവിന്ദ് കെജ്രിവാൾ.
മദ്യനയക്കേസിൽ ഇന്നാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിർദ്ദേശം. എന്നാൽ അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കി പാർട്ടിയെ തകർക്കാനുള്ള നീക്കമെന്ന ആരോപണമാണ് ആം ആദ്മി പാർട്ടി ഉയർത്തുന്നത്. അറസ്റ്റ് ഉണ്ടായാലും പാർട്ടി നേതൃത്വത്തിൽ നിന്ന് കെജ്രിവാൾ മാറേണ്ട സാഹചര്യമില്ലെന്നാണ് എഎപി വ്യക്തമാക്കുന്നത്.
അതിനിടെ കെജ്രിവാളിനെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ദില്ലിയിലെ ആം ആദ്മി പാർട്ടി ആസ്ഥാനത്തും ദില്ലിയിലെ വിവിധ ഇടങ്ങളിലും പ്രതിഷേധത്തിന് നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അടക്കം പങ്കെടുക്കും. ഇന്ന് ജാഥയായി ഇഡി ഓഫീസിലേക്ക് നീങ്ങാനാണ് ആലോചന.
Last Updated Nov 2, 2023, 7:00 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]