
റിയാദ്- ഇസ്രായേല്‍ ആക്രമണത്തിനിരയായി കൊണ്ടിരിക്കുന്ന ഗാസ മുനമ്പിലെ ഫലസ്തീന് ജനതയ്ക്ക് ആശ്വാസം പകരാന്‍ സൗദി അറേബ്യ ജനകീയ സംഭാവന കാമ്പയിന് ആരംഭിച്ചു. തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് 30 മില്യന്‍ റിയാലും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് 20 മില്യന്‍ റിയാലും സംഭാവന നല്കി.
കിംഗ് സല്മാന് ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സാഹം പ്ലാറ്റ്ഫോം വഴിയാണ് ജനകീയ സംഭാവ കാമ്പയിന് ആരംഭിച്ചത്.
ഫലസ്തീന് ജനതക്കുള്ള മാനുഷിക, വികസന പിന്തുണ അവസാനിച്ചിട്ടില്ലെന്നും ഫലസ്തീന് ജനത അനുഭവിച്ച പ്രതിസന്ധികളിലും ദുരിതങ്ങളിലും അവരോടൊപ്പം നില്ക്കാന് സൗദി അറേബ്യയുടെ ചരിത്രപരമായ പങ്കിന്റെ ചട്ടക്കൂടിലാണ് ഈ ജനകീയ സംഭാവന കാമ്പയിന് ആരംഭിക്കുന്നതെന്ന് സെന്ററിന്റെ ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ. അബ്ദുല്ല അല്‍റബീഅ അറിയിച്ചു. ഫലസ്തീന് ജനതക്ക് പിന്തുണ നല്കുന്ന രാജ്യങ്ങളിലെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് സൗദി അറേബ്യ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ നില്ക്കുന്ന രാജാവിനും കിരീടാവകാശിക്കും നന്ദി പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
English Summary:
Saudi Arabia launched a public donation campaign for the people of Gaza