

ഹൈവേ പിടിച്ചുപറി കേസ്; വാഹനം തടഞ്ഞു നിർത്തി നാലരക്കോടി രൂപ കവർന്ന സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ
കോട്ടയം: കഞ്ചിക്കോട് നരകം പുള്ളി പാലത്തിൽ വെച്ച് കാറിൽ വന്ന മൂന്ന് മലപ്പുറം സ്വദേശികളെ വാഹനങ്ങൾ കുറുകെ ഇടുകയും കാറും യാത്രക്കാരെയും കാറിൽ ഉണ്ടായിരുന്ന നലരക്കോടി രൂപയും കവർന്ന സംഭവത്തിൽ പ്രതി പിടിയിൽ.
നന്ദിപുലം തൃശൂർ സ്വദേശി വൈശാഖിനെ (കുട്ടാരു മായാവി) പാലക്കാട് കസബ പൊലീസ് പ്രതി ഒളിവിലിരിക്കുന്ന സ്ഥലത്തു നിന്നും സാഹസികമായി പിന്തുടർന്ന് പിടികൂടി.
മലപ്പുറം ജില്ലയിലെ അടക്ക വ്യാപാരികൾ ബാംഗ്ലൂരിൽ നിന്നും വരുന്ന വഴിയാണ് കാറിനെ പിന്തുടർന്ന് നാല് വാഹനങ്ങൾ മുന്നിലും പിന്നിലും ക്രോസിടുകയും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാറും യാത്രക്കാരെയും തൃശൂരിലെത്തിച്ച് ഇറക്കിവിടുകയും ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
അറസ്റ്റ് ചെയ്ത വൈശാഖിന് തൃശൂർ ജില്ലയിൽ അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. ഇതുവരെ 13 പ്രതികളാണ് ഈ കേസിൽ പിടിയിലായത്.
4 വാഹനങ്ങളും 25 ലക്ഷം രൂപയും പോലീസ് പ്രതികളിൽ നിന്ന് റിക്കവർ ചെയ്തിട്ടുണ്ട്. ഇനി കിട്ടാനുള്ള പ്രതികളെ ഉടനെ തന്നെ പിടികൂടാനുള്ള അന്വേഷണത്തിലാണ് കസബ പോലീസ് .
കേരള അതിർത്തിയിൽ ശക്തമായ പരിശോധനകളാണ് വാളയാർ ,കസബ, കൊഴിഞ്ഞാമ്പാറ, മീനാക്ഷിപുരം, കൊല്ലങ്കോട് എന്നീ സ്റ്റേഷനുകൾ പ്രത്യേക പട്രോളിങ്ങ് നടത്തിവരുന്നുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി ആനന്ദ്, എ.എസ് പി ഷാഹുൽ ഹമീദ് എന്നിവരുടെ നിർദ്ധേശാനുസരണം ഇൻസ്പെക്ടർമാരായ രാജീവ് എൻ എസ്, ആദം ഖാൻ , എസ് ഐ മാരായ രാജേഷ് സി കെ, ഹർഷാദ്, സീനിയർ പോലീസ് ഓഫീസർമാരായ ഷനോസ് എസ്, രാജീദ് ആർ, പ്രഷോഭ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]