
തമിഴ് സിനിമയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും വലിയ ഹൈപ്പില്‍ എത്തിയ ചിത്രമാണ് ലിയോ. അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ കളക്ഷന്‍ റെക്കോര്‍ഡ് സൃഷ്ടിച്ചുതുടങ്ങിയ ചിത്രത്തിന് പക്ഷേ ആദ്യ ദിനങ്ങളില്‍ സമ്മിശ്ര അഭിപ്രായമാണ് ലഭിച്ചത്. പക്ഷേ നെഗറ്റീവ് അഭിപ്രായങ്ങള്‍ കളക്ഷനെ ഒരു തരത്തിലും ബാധിച്ചില്ലെന്ന് മാത്രമല്ല, തിയറ്ററുകളില്‍ രണ്ടാഴ്ച പിന്നിടാനൊരുങ്ങുമ്പോള്‍ ചിത്രം ഇതുവരെ നേടിയ കളക്ഷനില്‍ അമ്പരപ്പിക്കുകയുമാണ്.
നിര്‍മ്മാതാക്കള്‍ ഇന്നലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് ആദ്യ 12 ദിനങ്ങള്‍ കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ലിയോ നേടിയിരിക്കുന്നത് 540 കോടിയിലേറെയാണ്. ഇന്ത്യന്‍ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപണിംഗ് എന്നതുള്‍പ്പെടെ നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും ചിത്രം സ്വന്തം പേരില്‍ ആക്കിയിരുന്നു. ഇപ്പോഴിതാ മറ്റൊരു റെക്കോര്‍ഡ് പട്ടികയിലേക്കും ചിത്രം ഇടം പിടിച്ചിരിക്കുകയാണ്. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് ഏറ്റവും വലിയ കളക്ഷന്‍ നേടിയ രണ്ടാമത്തെ തമിഴ് ചിത്രമായിരിക്കുകയാണ് ലിയോ. രജനികാന്ത് ചിത്രം 2.0 യെ മറികടന്നാണ് ലിയോ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
2.0 യുടെ വിദേശ കളക്ഷന്‍ 21.85 മില്യണ്‍ ഡോളറിന്റേതാണെങ്കില്‍ ലിയോ 12 ദിവസം കൊണ്ട് നേടിയിരിക്കുന്നത് 22.3 മില്യണ്‍ ഡോളര്‍ (186 കോടി രൂപ) ആണ്. അതേസമയം ഈ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് മറ്റൊരു രജനികാന്ത് ചിത്രം തന്നെയാണ്. ഓഗസ്റ്റ് ആദ്യം എത്തിയ ജയിലര്‍ ആണ് ആ ചിത്രം. 23.75 മില്യണ്‍ ഡോളര്‍ ആണ് ജയിലറിന്റെ വിദേശ ബോക്സ് ഓഫീസ്. അതായത് 182 കോടി രൂപ. ജയിലറിന്റെ ലൈഫ് ടൈം വിദേശ ബിസിനസില്‍ നിന്ന് വെറും ആറ് കോടി രൂപയുടെ വ്യത്യാസത്തിലാണ് ലിയോ നില്‍ക്കുന്നത്. അത് വെറും 12 ദിവസം കൊണ്ടാണ് എന്നതാണ് കൗതുകം. ജയിലറിനെ പിന്നിലാക്കി ലിസ്റ്റില്‍ ഒന്നാമതെത്താന്‍ ലിയോയ്ക്ക് എത്ര ദിവസം എടുക്കും എന്നതാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കൗതുകം.
Last Updated Nov 2, 2023, 2:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]