
ലോകേഷ് കനകരാജ്. ഇന്ന് ഈ പേര് കേട്ടാൽ തെന്നിന്ത്യയിൽ ആവേശം വാനോളമാണ്. കൈതി എന്ന ഒറ്റ ചിത്രത്തിലൂടെ ലോകേഷ് കനകരാജ് എന്ന സംവിധായകൻ ഉണ്ടാക്കിയെടുത്ത നേട്ടമാണത്. ഷോർട്ട് ഫിലിമിലൂടെ കരിയർ ആരംഭിച്ച് ‘ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്(എൽസിയു) എന്ന സാമ്രാജ്യം കെട്ടിപ്പടുത്ത ഈ അതുല്യ പ്രതിഭയുടേതായി ഏറ്റവും ഒടുവിൽ എത്തിയത് ലിയോ ആണ്. ലിയോ തിയറ്ററുകളിൽ കത്തിക്കയറുമ്പോൾ എൽസിയുവിലെ അടുത്ത ചിത്രം ഏതാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഈ അവസരത്തിൽ മോഹൻലാലിന്റെയും കമൽഹാസന്റെയും ഒരു ഫോട്ടോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.
കേരളീയം 2023ന്റെ ഭാഗമായി കഴിഞ്ഞ ദിവസം കമൽഹാസൻ തിരുവനന്തപുരത്ത് എത്തിയിരുന്നു. മോഹൻലാലും മമ്മൂട്ടിയും ശോഭനയും ഇദ്ദേഹത്തോടൊപ്പം പരിപാടിയിൽ പങ്കെടുത്തു. ഇതിന്റെ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതിലൊരു ഫോട്ടോയാണ് എൽസിയുവിലേക്ക് മലയാളികളെ കൊണ്ടു പോയിരിക്കുന്നത്. കമൽഹാസന് ഹസ്തദാനം നൽകുന്ന മോഹൻലാൽ ആണ് ഫോട്ടോയിൽ. ഇവരുടെ മധ്യത്തിലായി സിയു എന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ കാണാം.
ഇതിനെ ലാലേട്ടന്റെ ‘എല്ലു’മായി കൂട്ടിയോജിപ്പിച്ച് ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ വരുന്നത്. “മോഹൻലാൽ – നാർകോട്ടിക് ഈസ് എ ഡേർട്ടി ബിസിനസ്, കമൽഹാസൻ – ലഹരിവിമുക്ത സമൂഹത്തിലേക്ക് സ്വാഗതം”, എന്ന ഡയലോഗും ഫോട്ടോയ്ക്ക് ഒപ്പം ആരാധകർ കുറിക്കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തുന്നത്. ലോകേഷ് കനകരാജ് ആണ് എന്തും സംഭവിക്കാം എന്നാണ് ഇവർ പറയുന്നത്.
എൽസിയുവിൽ ഇനി വരാനിരിക്കുന്ന സിനിമകളിൽ ഏതാനും പുതിയ താരങ്ങൾ ഉണ്ടാകുമെന്ന് ലോകേഷ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെ എങ്കിൽ മോഹൻലാൽ വന്നാൽ നന്നായിക്കും എന്ന് ആരാധകർ പറയുന്നു. എന്തായാലും ഈ ഫോട്ടോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
Last Updated Nov 2, 2023, 11:27 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]