
യുവ നടിമാരില്‍ ശ്രദ്ധയാകര്‍ഷിച്ച ഒരു താരമാണ് വിൻസി അലോഷ്യസ്. വിൻസി അലോഷ്യസിനായിരുന്നു ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. പേര് മാറ്റുന്നുവെന്ന് വിൻസി അറിയിച്ചതാണ് താരത്തിനറെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് പേര് മാറ്റാൻ താരത്തെ പ്രേരിപ്പിച്ചിരിക്കുന്നത്.
പേര് മാറ്റുകയാണ് എന്ന് വിൻസി തന്നെ സാമൂഹ്യ മാധ്യമത്തില്‍ ഒരു കുറിപ്പിലൂടെ വ്യക്തമാക്കിയതാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. Win C എന്ന് ആരെങ്കിലും തന്നെ പരാമര്‍ശിക്കുമ്പോള്‍ സന്തോഷം അനുഭവപ്പെടാറുണ്ട് എന്ന് വിൻസി അലോഷ്യസ് എഴുതുന്നു. പെട്ടെന്ന് സന്തോഷവും അഭിമാനവും തോന്നും. ഞാൻ വിജയം മുറുകെ പിടിച്ചതു പോലെ തോന്നും. Winc എന്ന് മമ്മൂക്ക എന്നെ വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നതായി അനുഭവപ്പെട്ടു. അതിനാല്‍ ഞാൻ പേരു മാറ്റുകയാണ്. എന്റെ സന്തോഷത്തിന് വേണ്ടി. Win C എന്ന് അറിയപ്പെടാൻ താൻ ആഗ്രഹിക്കുന്നു എന്നും നടി വിൻസി അലോഷ്യസ് സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.
രേഖയിലൂടെയാണ് വിൻസി മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയത്. ജിതിൻ ഐസക് തോമസായിരുന്നു സംവിധാനം. കാസർകോഡ് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ് വിൻസി അലോഷ്യസിന്റെ രേഖ. വിൻസി അലോഷ്യസിനൊപ്പം രേഖ എന്ന ചിത്രത്തില്‍ ഉണ്ണിലാലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
വിൻസി അലോഷ്യസിനും ഉണ്ണിലാലിനും പുറമേ ചിത്രത്തില്‍ പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, വിഷ്ണു ഗോവിന്ദൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ജിതിൻ ഐസക് തോമസായിരുന്നു തിരക്കഥയും. ഛായാഗ്രാഹണം അബ്രഹം ജോസഫായിരുന്നു. മാരിവില്ലൻ ഗോപുരങ്ങളാണ് രേഖ വേഷമിട്ട ചിത്രങ്ങളില്‍ ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്.
Last Updated Nov 2, 2023, 11:13 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]