
കമിതാക്കള്‍ പരസ്യമായി സ്നേഹപ്രകടനം നടത്തി വീഡിയോ എടുത്ത് റീല്‍സായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് ഇന്ന് പതിവാണ്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരാറുണ്ട്. ഇത്തരം വീഡിയോകള്‍ക്ക് എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നവരും ഇങ്ങനെയുള്ള വീഡിയോകള്‍ കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നുവെന്ന് പറയുന്നവരും ഉണ്ട്.
ഉത്തർപ്രദേശിലെ നോയിഡയിലെ ഒരു പാർക്കിൽ നിന്നുള്ള കമിതാക്കളുടെ സ്നേഹപ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പാര്‍ക്കില്‍ വെള്ളം കുടിച്ചുകൊണ്ടിരുന്ന യുവതിക്ക് സമീപം യുവാവ് വരുന്നു. എന്നിട്ട് വിരലില്‍ മോതിരം അണിയിക്കുന്നു. അതിനുശേഷം വായിലെ വെള്ളം യുവതി യുവാവിന്റെ വായിലേക്ക് പകരുന്നതും ഇരുവരും ചിരിക്കുന്നതുമാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഈ ദൃശ്യം സമൂഹ മാധ്യമമായ എക്സിലെ ഗ്രേറ്റര്‍ നോയിഡ എന്ന അക്കൌണ്ടില്‍ ഷെയര്‍ ചെയ്യപ്പെട്ടു- “ഡൽഹി മെട്രോയ്ക്ക് ശേഷം ഇപ്പോൾ നോയിഡ സെക്ടർ -78 ലെ വേദവൻ പാർക്കിലും ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി അപഹാസ്യമായ റീലുകൾ ചിത്രീകരിക്കുന്ന ആളുകൾ എത്തിത്തുടങ്ങിയിരിക്കുന്നു, പൊതുസ്ഥലങ്ങളിൽ ഇത്തരം റീലുകൾ ചിത്രീകരിക്കുന്നത് നിരോധിക്കണം” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്.
ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട നോയിഡ ഡിസിപി പ്രതികരിച്ചു. പ്രദേശത്ത് പട്രോളിംഗിനും പരിശോധനയ്ക്കും ആവശ്യമായ നടപടികൾ സ്വീകരിക്കും. ജാഗ്രത പുലർത്താൻ സെക്ടർ-113 നോയിഡ സ്റ്റേഷന് ഇന്‍ചാര്‍ജിന് (മൊബൈല്‍ നമ്പര്‍- 8851066516) നിർദേശം നൽകിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയല്‍ നടത്തുമെന്നും ഡിസിപി വ്യക്തമാക്കി.
നാണക്കേട്! ഇത്തരം കാര്യങ്ങൾ പൊതുസ്ഥലങ്ങളിൽ ചെയ്യാൻ പാടില്ല, തീർത്തും അസംബന്ധം, ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നിങ്ങനെ നിരവധി കമന്റുകള്‍ വീഡിയോയ്ക്ക് താഴെ കാണാം. ഇത്തരം വീഡിയോകളില്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ചവരുമുണ്ട്.
ഡൽഹി മെട്രോയിൽ നിന്നും സമാനമായ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ശീതളപാനീയം യുവതി സ്വന്തം വായില്‍ നിന്ന് യുവാവിന്റെ വായിലേക്ക് പകരുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഈ വീഡിയോയ്ക്ക് താഴെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
Last Updated Nov 2, 2023, 9:11 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]