
ഒട്ടാവ: പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ച് കാനഡ. ഇമിഗ്രേഷൻ ലെവൽ പ്ലാൻ 2024-26 ബുധനാഴ്ചയാണ് കാനഡ പുറത്തിറക്കിയത്. സാമ്പത്തികം, കുടുംബം, മാനുഷികത എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിൽ ഓരോന്നിനും കീഴിൽ അടുത്ത മൂന്ന് വർഷത്തേക്ക് കാനഡയിലേക്ക് ക്ഷണിക്കുന്ന സ്ഥിരതാമസക്കാരുടെ എണ്ണത്തെ സംബന്ധിച്ച മാർഗ നിർദ്ദേശങ്ങളാണ് പുറത്തിറക്കിയത്. പുതിയ മാനദണ്ഡ പ്രകാരം ഇപ്പോൾ ഓരോ വർഷവും 4.85 ലക്ഷം പുതിയ കുടിയേറ്റക്കാരെ രാജ്യം സ്വാഗതം ചെയ്യും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. അഭയാർഥികൾക്കും കാഡന ഇടം നൽകും.
2024-ൽ 485,000 കുടിയേറ്റക്കാരെയും 2025, 2026 വർഷങ്ങളിൽ 500,000 കുടിയേറ്റക്കാരെയുമാണ് കാനഡ ലക്ഷ്യമിടുന്നത്. 2024-ൽ എക്സ്പ്രസ് എൻട്രിയിലൂടെ ലക്ഷ്യമിടുന്നത് 110,700 സ്ഥിരതാമസക്കാരെയാണ്. 2025-ലും 2026-ലും ഇത് 117,500 ആയി വർധിക്കും. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം പ്രകാരം 2024-ൽ 110,000 കുടിയേറ്റക്കാരായിരിക്കും അനുവദിക്കുക. എന്നാൽ 2025-ലും 2026-ലും 120,000 ആയി ഉയരും. 2024ൽ 82,000 പേരെ പ്രവേശിപ്പിക്കുക എന്നതാണ് സ്പൗസൽ, പാർട്ണർ, ചിൽഡ്രൻ സ്പോൺസർഷിപ്പിന്റെ ലക്ഷ്യം.
Read More….
2025, 2026 വർഷങ്ങളിൽ ഇത് 84,000 ആയി ഉയരും. 2024-ൽ 32,000 പുതിയ ആളുകളെ സ്വാഗതം ചെയ്യും. കാനഡയുടെ ഇമിഗ്രേഷൻ ആന്റ് റഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് (IRPA) പ്രകാരം ഫെഡറൽ ഗവൺമെന്റ് അതിന്റെ വാർഷിക ഇമിഗ്രേഷൻ പ്ലാൻ നവംബർ 1-നകം അവതരിപ്പിക്കണം.
Last Updated Nov 2, 2023, 11:41 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]