
ലോകമെമ്പാടും സ്ത്രീകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ ക്യാൻസറാണ് സ്തനാർബുദം. 2020 ൽ 20 ലക്ഷത്തിലധികം സ്ത്രീകൾക്ക് സ്തനാർബുദമുള്ളതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കണ്ടെത്തി. 20 – 40 വയസ് പ്രായമുള്ള യുവതികളിൽ സ്തനാർബുദ കേസുകൾ വർദ്ധിച്ചിട്ടുള്ളതായി ഫരീദാബാദിലെ അമൃത ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നു. സ്തനാർബുദ ബോധവൽക്കരണ മാസത്തെ വെബിനാറിൽ രോഗം നേരത്തേ കണ്ടെത്തുന്നതിന്റെയും സ്ക്രീനിംഗിന്റെയും പ്രാധാന്യത്തെയും കുറിച്ച് ഡോക്ടർമാർ സംസാരിച്ചു.
‘ സാധാരണഗതിയിൽ 60 ശതമാനം കേസുകളും രോഗത്തിന്റെ തുടക്കത്തിൽ തന്നെ കണ്ടെത്താനാകുന്നു. ഇത് രോഗശമന നിരക്ക് കുറയുന്നതിലേക്ക് നയിക്കുന്നു. 20-ാം വയസ്സിൽ സ്തനാർബുദ പരിശോധനകൾ ചെയ്ത് തുടങ്ങണം. സ്വയം പരിശോധനയിലൂടെ എന്തെങ്കിലും അസാധാരണതകൾ കണ്ടെത്തിയാൽ ഉടനെ ഡോക്ടറെ കാണുക. 50 വയസും അതിനുമുകളിലും പ്രായമുള്ള വ്യക്തികൾക്ക് വാർഷിക മാമോഗ്രാമും പതിവായി സ്വയം പരിശോധനയും നിർദ്ദേശിക്കപ്പെടുന്നുണ്ട്…’ – ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. സഫൽത ബഗ്മർ പറഞ്ഞു.
‘സ്ത്രീകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ക്യാൻസറുകളിലൊന്നാണ് സ്തനാർബുദം. അടുത്ത കാലത്തായി കേസുകൾ വർദ്ധിച്ചിട്ടുണ്ട്. സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത് സമയബന്ധിതമായ രോഗനിർണയത്തിനും ഫലപ്രദമായ ചികിത്സയ്ക്കും നിർണായകമാണ്. മുഴകൾ, സ്തനഘടനയിലെ മാറ്റങ്ങൾ, ചർമ്മത്തിലെ നിറവ്യത്യാസങ്ങൾ, മുലക്കണ്ണുകളിലെ മാറ്റങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കുക…’ – ഡോ. സഫൽത ബഗ്മർ പറഞ്ഞു.
2020-ൽ ഇന്ത്യയിലെ രണ്ട് ലക്ഷത്തിലധികം സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. കൂടാതെ കണക്കുകൾ പ്രകാരം 76,000-ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ചിന്റെ നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാം റിപ്പോർട്ട് പറയുന്നു. റിപ്പോർട്ട് അനുസരിച്ച്, 2025ൽ കേസുകളുടെ എണ്ണം 2.3 ലക്ഷത്തിലേറെയായി ഉയരാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]