
കുഞ്ഞിന് ജന്മം നൽകുന്ന നിമിഷം വളരെ വൈകാരികമാണ്. ആ സമയത്ത് കൂടെയുണ്ടായിരുന്ന, സ്നേഹത്തോടെ പെരുമാറിയിരുന്ന ഡോക്ടറും നഴ്സുമാരുമടക്കം പലരേയും ആരും മറക്കാറില്ല. അതുപോലെ പ്രസവം നോക്കിയ ഡോക്ടറെ കണ്ടപ്പോൾ സ്റ്റേജ് ഷോ നിര്ത്തി ഓടിച്ചെന്ന് കെട്ടിപ്പിടിച്ച പ്രശസ്ത ഗായികയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
ഗ്രാമി പുരസ്കാര ജേതാവ് കൂടിയായ പ്രശസ്ത ബ്രിട്ടീഷ് ഗായിക അഡേലാണ് തന്റെ ഇളയമകനെ പ്രസവിക്കുന്ന സമയത്ത് നോക്കിയ ഡോക്ടറെ കണ്ടപ്പോൾ പാട്ട് നിർത്തി ഓടിച്ചെന്നത്. ‘വെൻ വീ വേർ യംഗ്’ എന്ന പാട്ട് പാടുകയായിരുന്നു അഡേൽ. ആ സമയത്താണ് സദസിൽ ഇരിക്കുന്ന ഡോക്ടറെ അവർ കാണുന്നത്. ഉടനെ തന്നെ അവർ ഡോക്ടറിനടുത്തേക്ക് ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ‘എന്റെ ദൈവമേ… ഗയ്സ്, ഇതാണ് എന്റെ കുഞ്ഞിന് ജന്മം നൽകിയ സമയത്ത് നോക്കിയ ഡോക്ടർ’ എന്നും പറഞ്ഞായിരുന്നു ഗായിക ഓടിച്ചെന്നത്.
ഡോക്ടറുടെ അടുത്തെത്തിയ ഗായിക ഡോക്ടറെ കെട്ടിപ്പിടിച്ചു. ഡോക്ടറും ഏറെ വികാരഭരിതനായി അഡെലെയെ കെട്ടിപ്പിടിച്ച് പുറത്ത് തട്ടുന്നതും വീഡിയോയിൽ കാണാം. പിന്നീട്, തിരികെ എത്തിയ ശേഷം പാട്ട് തുടരുകയായിരുന്നു ഗായിക. അഡേൽ ഡോക്ടറുടെ അടുത്തെത്തുമ്പോഴും കെട്ടിപ്പിടിക്കുമ്പോഴും എല്ലാം ആൾക്കൂട്ടം ആർപ്പുവിളിക്കുന്നതും കേൾക്കാം. അഡേലിന്റെ ഫാൻ അക്കൗണ്ടായ @adeledailynet -ലാണ് ഈ ഹൃദയഹാരിയായ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ‘കുഞ്ഞിന് ജന്മം നൽകവെ നോക്കിയ ഡോക്ടറെ ‘വെൻ വീ വേർ യംഗ്’ പാടുന്നതിനിടയിൽ ആൾക്കൂട്ടത്തിൽ കണ്ടപ്പോൾ അഡേൽ വികാരഭരിതയായി’ എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
ആരുടേയും മനസിനെ തൊടുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
:
Last Updated Nov 1, 2023, 5:52 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]