

വീടുകയറി കാട്ടുപന്നി; മുറ്റത്തേക്ക് ഇറങ്ങിയാല്‍ കാട്ടാനകള്‍ കുത്തിക്കൊല്ലും; വനംവകുപ്പ് മുണ്ടക്കയം ചെന്നാപ്പാറയില്‍ ഇറക്കിവിട്ട കാട്ടുപന്നികള്‍ ജനജീവിതത്തിന് ഭീഷണിയാകുന്നു; സംഭവത്തിൽ നാട്ടുകാര്‍ക്കുനേരെ വനം ഉദ്യോഗസ്ഥരുടെ കൈയേറ്റശ്രമവും; പ്രതിഷേധം ശക്തമാകുന്നു
കോട്ടയം: വാതില്‍ തുറന്നാല്‍ കാട്ടുപന്നികള്‍ അതിക്രമിച്ചുകയറും. വീട്ടുകാര്‍ മുറ്റത്തേക്ക് ഇറങ്ങിയാല്‍ കാട്ടാനകള്‍ കുത്തിക്കൊല്ലും.
വനംവകുപ്പ് പമ്പയില്‍നിന്ന് പിടിച്ച് ചൊവ്വാഴ്ച രാത്രി മുണ്ടക്കയം ചെന്നാപ്പാറയില്‍ ഇറക്കിവിട്ട കാട്ടുപന്നികള്‍ ജനജീവിതത്തിന് ഭീഷണിയായി. നൂറ്റിയന്‍പതോളം കാട്ടുപന്നികള്‍ ചെന്നാപ്പാറ, കൊമ്പുകുത്തി, മതമ്പ പ്രദേശങ്ങളില്‍ പലകൂട്ടങ്ങളായി വിഹരിക്കുകയാണ്.
ടിആര്‍ ആന്‍ഡ് ടി എസ്റ്റേറ്റ് ടാപ്പിംഗ് തൊഴിലാളികളുടെ ലയങ്ങളിലെ കപ്പ ഉള്‍പ്പെടെ വിളവെത്തിയ കൃഷി അപ്പാടെ കുത്തിമറിച്ചു. വീടുകളുടെ ബലംകുറഞ്ഞ പുറംവാതിലുകള്‍ ഇടിച്ചുതുറന്ന് ഭക്ഷണം തിന്നുക, വളര്‍ത്തുമൃഗങ്ങളുടെ തീറ്റ തിന്നുക, ഇവയെ ഉപദ്രവിക്കുക തുടങ്ങി പന്നികള്‍ ജനജീവിതം ദുസഹമാക്കിയിരിക്കുന്നു. ഇതിനൊപ്പമാണ് അന്‍പതിലേറെ കാട്ടാനകള്‍ ഒരാഴ്ചയായി തോട്ടത്തിലും എസ്റ്റേറ്റ് റോഡിലും നിലയുറപ്പിച്ച് കൃഷി നശിപ്പിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
വീട്ടിലും പുറത്തും ഭീഷണിയായിരിക്കുന്ന കാട്ടുപന്നികളെ തുരത്താനോ ടാപ്പിംഗിന് പോകാനോ സാധിക്കാത്ത വിധം ദുരിതത്തിലാണ് തൊഴിലാളികള്‍.
ലോറി നിറയെ കാട്ടുപന്നികളെ കൊണ്ടുവന്ന വനപാലകര്‍ക്കെതിരേ നടപടിയെടുക്കുക, ഇവയെ തിരികെ പമ്പയിലെത്തിക്കുക, കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോരുത്തോട്, പെരുവന്താനം പഞ്ചായത്ത് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും ഇന്നലെ പരാതി അയച്ചു.
പ്രകടനമായി കര്‍ഷകര്‍ ഫോറസ്റ്റ് സ്റ്റേഷന് ഉപരോധിച്ചു. പരക്കെ പ്രതിഷേധം ഉയരുമ്ബോഴും പന്നികളെ എത്തിച്ച പമ്ബ ഫോറസ്റ്റ് അധികൃതര്‍ മൗനം പാലിക്കുകയാണ്.
എന്നാൽ ജനവാസ മേഖലയില്‍ കാട്ടുപന്നിയെ തുറന്നുവിട്ട സംഭവത്തില്‍ തടയാനെത്തിയ നാട്ടുകാര്‍ക്കുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൈയേറ്റശ്രമം നടത്തിയെന്ന് ആക്ഷേപം. തിങ്കളാഴ്ച രാത്രി പത്തോടുകൂടിയാണ് പമ്പ റേഞ്ചിലെ വനംവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തില്‍ പമ്പയില്‍ നിന്നു പിടികൂടിയ കാട്ടുപന്നികളെ ചെന്നാപ്പാറ ജനവാസ മേഖലയിലെത്തിച്ചു തുറന്നുവിട്ടത്. സംഭവം തടയാനെത്തിയ നാട്ടുകാരെ വനംവകുപ്പ് ജീവനക്കാര്‍ ആക്രമിക്കാൻ ശ്രമിച്ചതായി പ്രദേശവാസികള്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]