
നരേഷ് ഗോയല്‍, ഭാര്യ അനിത ഗോയല്‍, മകന് നിവാന്‍ ഗോയല്‍ എന്നിവരുടെ പേരില്‍ ലണ്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള വസ്തുവകകളാണു കണ്ടുകെട്ടിയത്. 17 ഫ്ളാറ്റുകള്‍, ബംഗ്ലാവുകള്‍, വാണിജ്യ കെട്ടിടങ്ങള്‍ തുടങ്ങിയ ഇക്കൂട്ടത്തിലുണ്ട്. ജെറ്റ് എയര്‍, ജെറ്റ് എന്റര്‍െ്രെപസസ് എന്നിവയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്കെതിരെയും നടപടിയെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണു നരേഷ് ഗോയലിനെതിരെ കേസെടുത്തിരിക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് അറസ്റ്റിലായ ഗോയല്‍ നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടു നേരത്തെ സി.ബി.ഐയും നരേഷ് ഗോയലിനെതിരെ കേസെടുത്തിരുന്നു. ഗോയലിന്റെ വീട് ഉള്‍പ്പെടെ ഏഴ് സ്ഥലങ്ങളില്‍ സി.ബി.ഐ റെയ്ഡ് നടത്തി.