
കോഴിക്കോട്: നൃത്തച്ചുവടുകൾ തെറ്റിച്ചതിന് 11കാരിയെ നൃത്താധ്യാപകൻ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടു. കോഴിക്കോട് ടൗൺ പൊലീസ് അസി. കമ്മീഷണർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. നവംബർ 28ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
എരഞ്ഞിക്കൽ സമർപ്പണ ഫൈൻ ആർട്ട്സ് എന്ന നൃത്ത വിദ്യാലയത്തിനെതിരെയാണ് പരാതി. സിബിഎസ്ഇ കലോത്സവത്തോട് അനുബന്ധിച്ച് ഒക്ടോബർ 27 ന് നടന്ന പരിശീലനത്തിനിടയിലാണ് സംഭവം. തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കുട്ടി ചികിത്സ തേടി. മാതാപിതാക്കൾ എലത്തൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
Last Updated Nov 1, 2023, 8:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]