

ഭയന്ന് വിറച്ച് ചെന്നാപ്പാറ നിവാസികള്‍ ; പകല്‍ സമയത്ത് പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ ; ടി.ആര്.ആൻഡ്.ടി എസ്റ്റേറ്റില്‍ നിലയുറപ്പിച്ചിരിക്കുന്നത് 33 കാട്ടാനകൾ
സ്വന്തം ലേഖകൻ
മുണ്ടക്കയം ഈസ്റ്റ് : ഒന്നും രണ്ടുമല്ല, ടി.ആര്.ആൻഡ്.ടി എസ്റ്റേറ്റില്‍ നിലയുറപ്പിച്ചിരിക്കുന്നത് 33 കാട്ടാനകളാണ്. പകല്‍ സമയത്ത് പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. ചെന്നാപ്പാറ നിവാസികള്‍ ഭയന്നുവിറയ്ക്കുകയാണ്. പ്രദേശവാസികളെ ഭയപ്പെടുത്തും വിധമാണ് കാട്ടാനക്കൂട്ടത്തിന്റെ എസ്റ്റേറ്റ് മേഖലയില്‍ കൂടിയുള്ള സഞ്ചാരം.
മുണ്ടക്കയം മതംബ റോഡിലൂടെ പകല്‍ സമയത്ത് കാട്ടാനക്കൂട്ടം വരുന്നത് ഇതുവഴിയുള്ള യാത്രക്കാര്‍ക്കും ദുരിതമായി. കൊമ്പനും കുട്ടിയാനയും ഉള്‍പ്പെടെയാണ് നാട്ടില്‍ ഇറങ്ങിയിരിക്കുന്നത്. പല കൂട്ടങ്ങളായി നിലയുറപ്പിച്ചിരിക്കുന്ന ഇവ കൊമ്പുകുത്തി റോഡിലേക്ക് തിരിയുന്ന ചെന്നാപ്പാറ പ്രദേശത്താണ് നിലവില്‍ നിലയുറപ്പിച്ചിരിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവിടെ നിന്നും റോഡ് വഴിയെത്തി ടി.ആര്.ആൻഡ്.ടി എസ്റ്റേറ്റിന്റെ വിവിധ പ്രദേശങ്ങള്‍ വഴി സഞ്ചരിക്കുകയാണ് ഇപ്പോള്‍. വീതി കുറഞ്ഞ റോഡിലൂടെ കാട്ടാനക്കൂട്ടം വരുമ്പോള്‍ എതിര് ദിശയില്‍ നിന്ന് വാഹനങ്ങള്‍ എത്തിയാല്‍ വലിയ അപകടത്തിന് തന്നെ സാധ്യതയുണ്ട്.
3 ദിവസമായി വനംവകുപ്പ് കാട്ടാനക്കൂട്ടത്തെ കാടുകയറ്റാനുള്ള ശ്രമത്തിലാണ്. എസ്റ്റേറ്റിന്റെ പല പ്രദേശങ്ങളിലും കാടുകള്‍ വളര്‍ന്നതും വെള്ളവും തീറ്റയും സുഗമമായി ലഭിക്കുന്നതുമാണ് കാട്ടാനക്കൂട്ടത്തെ നാട്ടിലേക്ക് ഇറങ്ങാൻ പ്രേരിപ്പിക്കുന്നത്. ഉള്‍വനത്തിലേക്ക് തുരത്തിയാലും ശബരിമല സീസണില്‍ കാനനപാതകള്‍ സജീവമാകുമ്പോള്‍ ആനകള്‍ വീണ്ടും നാട്ടിലേക്ക് ഇറങ്ങുമെന്നും നാട്ടുകാര്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]