
ഇന്ത്യൻ സിനിമയിലെ താര സുന്ദരിയാണ് ഐശ്വര്യ റായ്. ഇന്ത്യൻ ജനതയെ സംബന്ധിച്ച് സൗന്ദര്യത്തിന്റെ അവസാന പേരും ഐശ്വര്യയുടേത് തന്നെ. ലോകസുന്ദരി പട്ടം നേടി വെള്ളിത്തിരയിൽ എത്തിയ ഐശ്വര്യ കെട്ടിപ്പടുത്തത്, ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളെന്ന പട്ടമാണ്. ലോക സുന്ദരി കിരീടം നേടിയ ഒട്ടനവധി താരങ്ങൾ വേറെയും ഉണ്ടെങ്കിലും ഐശ്വര്യയോളം ആഘോഷിക്കപ്പെട്ട മറ്റൊരാൾ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്.
ഇന്നും ഇന്ത്യൻ സിനിമയിൽ ജ്വലിക്കുന്ന നക്ഷത്രമായി നിൽക്കുന്ന ഐശ്വര്യയ്ക്ക് അൻപത് വയസ് തികഞ്ഞിരിക്കുകയാണ്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്. ഈ അവസരത്തിൽ ഐശ്വര്യയെ കുറിച്ച് തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ രജനികാന്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. യന്തിരൻ സിനിമയുടെ പ്രമോഷനിടെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.
“ബ്യൂട്ടി വിത്ത് പ്രൈഡ് ആണ് ഐശ്വര്യ റായ്. സാധാരണയായ സ്ത്രീയോ ആർട്ടിസ്റ്റോ അല്ല അവർ. ഉലക അഴകി ആണവർ. എത്രയോ ലോക സുന്ദരികൾ വന്നിരിക്കുന്നു. ഇനിയും എത്രയോ പേർ വരാനിരിക്കുന്നു. പക്ഷേ നമ്മുടെ തലമുറയിൽ ഐശ്വര്യയെ പോലൊരു ഉലക അഴകിയെ കാണാൻ സാധിക്കില്ല. കാണുന്നത് മാത്രമല്ല അഴക്. നടക്കുമ്പോഴും നീന്തുമ്പോഴും എല്ലാം അഴകുണ്ടാകണം. അതെല്ലാം ഒത്തിണങ്ങിയ ആളാണ് ഐശ്വര്യ റായ്. ഈ സിനിമയിൽ ഒട്ടും മേക്കപ്പില്ലാത്തൊരു സീൻ ഉണ്ട്. കൺമഷിയോ ചുണ്ടിൽ ലിപ്സ്റ്റിക്കോ ഒന്നുമില്ല. മേക്കപ്പില്ലാതെ അവരെ കണ്ടപ്പോൾ ഞെട്ടിപ്പോയി. യഥാര്ത്ഥത്തില് മേക്കപ്പ് ഇല്ലാതിരിക്കുമ്പോൾ ആണ് ഐശ്വര്യ കൂടുതൽ സുന്ദരി. പക്ഷേ മേക്കപ്പ് ഒഴിവാക്കി ഡീഗ്ലാമറൈസ് ചെയ്യാൻ ഒന്നരമണിക്കൂറാണ് ഐശ്വര്യ എടുത്തത്”, എന്നാണ് രജനികാന്ത് അന്ന് പറഞ്ഞത്.
Last Updated Nov 1, 2023, 6:25 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]