ഓരോ കാലഘട്ടത്തിലും ജീവിച്ചിരുന്ന മനുഷ്യരില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ വ്യത്യാസം കാണാറുണ്ട്. സാമൂഹിക- പാരിസ്ഥിതിക ഘടകങ്ങള്‍, ആരോഗ്യമേഖലയുടെ സൗകര്യങ്ങള്‍, മറ്റ് ജീവിതരീതികള്‍ അടക്കം പല ഘടകങ്ങളും ഇതില്‍ ഭാഗവാക്കാകാറുണ്ട്. ഇക്കൂട്ടത്തില്‍ തീര്‍ച്ചയായും ജനിതകഘടകങ്ങളും സ്വാധീനം ചെലുത്താറുണ്ട്.
എന്നാല്‍ എന്തുകൊണ്ടാണ് നമുക്കിടയില്‍ ചിലര്‍ മാത്രം 90ഉം നൂറും വയസ് വരെ ജീവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഈ വിഷയത്തില്‍ പല പഠനങ്ങളും നടന്നിട്ടുണ്ട്. ഇപ്പോഴിതാ ‘GeroScience’ എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം 90ഉം നൂറും വയസുവരെയെല്ലാം ജീവിക്കുന്നവരുടെ രക്തത്തില്‍ ചില വ്യത്യാസങ്ങള്‍ വ്യക്തമായി കാണാമത്രേ.
മുപ്പത്തിയഞ്ച് വര്‍ഷം നീണ്ട പഠനമായിരുന്നു ഇത്. ഏതാണ്ട് അമ്പതിനായിരത്തിന് അടുത്ത് ആളുകളെ ആണ് പഠനത്തിനായി ഗവേഷകര്‍ ഉപയോഗപ്പെടുത്തിയതത്രേ. ഇവരില്‍ 2.7 ശതമാനം പേര് 100 വയസുവരെ ആയുസ് തികച്ചവരായിരുന്നുവത്രേ. ഇതില്‍ തന്നെ ഭൂരിഭആഗവും സ്ത്രീകള്‍. ഇവരുടെ കേസുകള്‍ കൂടുതലായി പഠവവിധേയമാക്കിയ ശേഷമാണ് ഗവേഷകര്‍ തങ്ങളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും പങ്കുവച്ചിരിക്കുന്നത്.
രക്തത്തിലെ കൊളസ്ട്രോള്‍, ഗ്ലൂക്കോസ് എന്നിങ്ങനെ പല ഘടകങ്ങളിലും ഇവരില്‍ വ്യത്യാസം കണ്ടെത്താനായത്രേ. വൃക്കകളുടെ പ്രവര്‍ത്തനത്തില്‍ വ്യത്യാസം കണ്ടെത്തി. അതുപോലെ തന്നെ നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പോഷകങ്ങള്‍ വലിച്ചെടുത്ത്, അവശിഷ്ടങ്ങളെ ദഹിപ്പിച്ച് വിസര്‍ജ്ജ്യമാക്കി പുറന്തള്ളുന്ന – നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറെ ഫലപ്രദമായി ഇവരില്‍ നടക്കുന്നതായും, പ്രത്യേകിച്ച് പോഷകങ്ങള്‍ സ്വീകരിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതായും കണ്ടെത്തി.
അതേസമയം മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങള്‍ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നതായും ഗവേഷകര്‍ മനസിലാക്കിയിട്ടുണ്ട്. അതുപോലെ ആവശ്യത്തിന് പോഷകങ്ങള്‍ കിട്ടാതെ തുടരുന്നതും ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുന്നുണ്ടത്രേ. എന്തായാലും ആയുസിനെ സ്വാധീനിക്കുന്ന മറ്റ് ജീവിതരീതികളെ കുറിച്ചൊന്നും ഗവേഷകര്‍ ഈ പഠനത്തില്‍ വിശദമാക്കിയിട്ടില്ല.
Also Read:- പുരുഷന്മാരിലുമുണ്ട് ‘ആര്‍ത്തവവിരാമം’; ഏറെ പ്രശ്നഭരിതമാണ് ഈ അവസ്ഥ- ലക്ഷണങ്ങള്‍…
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
Last Updated Nov 1, 2023, 9:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]