ടെൽ അവീവ്: ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ ത്യുൻബെ ഉൾപ്പെടെയുള്ളവരെ നാടുകടത്തുമെന്ന് ഇസ്രയേൽ.
ഗ്രെറ്റയും സംഘവും സഞ്ചരിച്ച ‘ഗ്ലോബൽ സുമൂദ്’ എന്ന പേരിലുള്ള ബോട്ടുകൾ ഇസ്രയേൽ സൈന്യം പിടിച്ചെടുത്തിരുന്നു. ഇവരെ ഇസ്രയേലിലേക്ക് മാറ്റിയതായും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്നും ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കസ്റ്റഡിയിലെടുത്ത ഗ്രെറ്റയുടെയും സഹപ്രവർത്തകരുടെയും ചിത്രങ്ങൾ ഇസ്രയേൽ പുറത്തുവിട്ടു. ഗാസയിലെ ജനങ്ങൾക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഗ്ലോബൽ സുമൂദ്’ എന്ന പേരിൽ 45 ബോട്ടുകളടങ്ങിയ സംഘം യാത്ര തിരിച്ചത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ പ്രവർത്തകരും ആക്ടിവിസ്റ്റുകളും സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞ മാസം സ്പെയിനിലെ ബാഴ്സലോണയിൽ നിന്നാണ് സംഘം യാത്ര ആരംഭിച്ചത്.
ഇന്ന് രാവിലെയോടെ ബോട്ടുകൾ ഗാസ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ബുധനാഴ്ച രാത്രിയോടെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് ഇസ്രയേൽ നാവികസേന ബോട്ടുകൾ തടയുകയായിരുന്നു.
ബോട്ടുകൾ പിടിച്ചെടുത്തതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. യാത്രക്കാർ സുരക്ഷിതരാണെന്നും ഇവരെ ഇസ്രയേലിലെ തുറമുഖത്തേക്ക് മാറ്റിയ ശേഷം സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കുമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]