ചർമ്മ സൗന്ദര്യ സംരക്ഷണത്തിന് കറ്റാർവാഴ ഒരു ഉത്തമ ഘടകമാണ്. ചർമ്മത്തിലെ അസ്വസ്ഥതകൾ, വെയിലേൽക്കുന്നത് മൂലമുള്ള കരുവാളിപ്പ്, ചൊറിച്ചിൽ എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
ചർമ്മത്തിൽ പുരട്ടുമ്പോൾ മുറിവുകൾ വേഗത്തിൽ ഉണങ്ങാനും കറ്റാർവാഴയ്ക്ക് കഴിവുണ്ട്. കൊളാജൻ, ഹൈലൂറോണിക് ആസിഡ് എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കാനും ചുളിവുകൾ വരുന്നത് തടയാനും കറ്റാർവാഴ സഹായിക്കും.
ഇത് ചർമ്മത്തിന് ആഴത്തിലുള്ള ഈർപ്പവും പോഷണവും നൽകുന്നു. ഒന്ന് രണ്ട് ടീസ്പൂൺ കറ്റാർവാഴ ജെല്ലിൽ അല്പം മഞ്ഞൾപ്പൊടി ചേർത്ത് നന്നായി യോജിപ്പിക്കുക.
ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. രണ്ട് കറ്റാർവാഴ ജെല്ലും അല്പം നാരങ്ങാനീരും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക.
ഇത് ഉണങ്ങിയ ശേഷം ശുദ്ധജലത്തിൽ മുഖം വൃത്തിയായി കഴുകാം. മൂന്ന് ചർമ്മത്തിലെ ജലാംശം നിലനിർത്താൻ വാഴപ്പഴം മികച്ചതാണ്.
നന്നായി പഴുത്ത വാഴപ്പഴം ഉടച്ചതിലേക്ക് ആവശ്യത്തിന് കറ്റാർവാഴ ജെൽ ചേർത്ത് മുഖത്ത് പുരട്ടുക. ചർമ്മ സൗന്ദര്യം വർദ്ധിപ്പിക്കാൻ ഈ പാക്ക് സഹായിക്കും.
നാല് മഞ്ഞൾപ്പൊടി, തേൻ, കറ്റാർവാഴ ജെൽ എന്നിവ യോജിപ്പിച്ച് മുഖത്തും കഴുത്തിലും ഇടുക. ചർമ്മത്തിലെ പാടുകളും വീക്കവും കുറയ്ക്കാൻ ഈ ഫേസ് പാക്ക് വളരെ ഫലപ്രദമാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]