കണ്ണൂർ∙
ഉദ്ഘാടനത്തിനെത്തിയ കൂത്തുപറമ്പ് എംഎൽഎ കെ.പി.മോഹനനു നേരെ കയ്യേറ്റം. കണ്ണൂർ കരിയാടു വച്ചാണ് സംഭവം.
പ്രദേശത്തെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുകയായിരുന്ന നാട്ടുകാർ ചേർന്നാണ് എംഎൽഎയെ കയ്യേറ്റം ചെയ്തത്. ഇന്നു രാവിലെയാണ് സംഭവം.
കരിയാട്ടെ അങ്കണവാടിയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു എംഎൽഎ.
ഇവിടേക്കു വരുന്നതിനിടെയാണ് പ്രദേശത്തെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് പ്രതിഷേധിക്കുകയായിരുന്നവർ എംഎൽഎയെ തടഞ്ഞത്. മാലിന്യപ്രശ്നം പരിഹരിക്കാത്തതിനാൽ ഒരു വർഷത്തോളമായി സമരസമിതി പ്രതിഷേധത്തിലാണ്.
സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനം വഴിയിൽ തടയുകയായിരുന്നു. തുടർന്ന് ഉദ്ഘാടനം നടക്കുന്ന സ്ഥലത്തേക്ക് നടന്നു പോകാൻ ഒരുങ്ങിയ എംഎൽഎയെ പ്രതിഷേധക്കാർ പിടിച്ചുതള്ളുകയും ഷർട്ടിൽപിടിച്ചു വലിക്കുകയുമായിരുന്നു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]