കോപ്പൻഹേഗനിൽ താമസിക്കുന്ന ഡൽഹി സ്വദേശിനിയായ യുവതി ഇന്ത്യയിലും ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിക്കുന്ന ചില സൗകര്യങ്ങളെക്കുറിച്ച് പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. പാലക് വാഹി എന്ന യുവതിയാണ് ഡെന്മാർക്കിലെ ജീവിതത്തിൽ നിന്നും താൻ ഇഷ്ടപ്പെടുന്ന നാല് കാര്യങ്ങൾ ഇന്ത്യയിലും വേണമെന്ന് അഭിപ്രായപ്പെട്ടത്.
ഈ മാറ്റങ്ങൾ വന്നാൽ ഇന്ത്യയിലെ ജീവിതം കൂടുതൽ ആസ്വാദ്യകരമാകുമെന്നും അവർ വീഡിയോയിൽ പറയുന്നു. നാല് ആഗ്രഹങ്ങൾ കോപ്പൻഹേഗനിലെ സൗജന്യ പച്ചക്കറി വിതരണത്തെക്കുറിച്ചാണ് പാലക് ആദ്യം പറയുന്നത്.
രണ്ടാമതായി, മെട്രോ ട്രെയിനുകളിലെ ‘നിശബ്ദ മേഖല’കളാണ് (Silent Zones) അവർ ചൂണ്ടിക്കാണിക്കുന്നത്. യാത്രക്കാർ പൂർണ്ണമായും നിശബ്ദത പാലിക്കേണ്ട
പ്രത്യേക കംപാർട്ട്മെൻ്റുകളാണിത്. ഇന്ത്യയിലെ റെസ്റ്റോറൻ്റുകളിലും കഫേകളിലും വൃത്തിയുള്ള ജഗ്ഗുകളിൽ കുടിവെള്ളം നൽകുക എന്നതാണ് മൂന്നാമത്തെ ആഗ്രഹം.
അവസാനമായി, ദൈനംദിന യാത്രകൾക്കായി സൈക്കിളുകൾ വ്യാപകമായി ലഭ്യമാക്കണമെന്നും അവർ നിർദ്ദേശിക്കുന്നു. പ്രതികരണം വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.
പാലകിൻ്റെ നിരീക്ഷണങ്ങളെ പലരും ശരിവെച്ചപ്പോൾ, മറ്റുചിലർ ഇത് ഇന്ത്യയിൽ പ്രായോഗികമല്ലെന്ന് അഭിപ്രായപ്പെട്ടു. ആദ്യത്തെ രണ്ട് ആഗ്രഹങ്ങളായ സൗജന്യ പച്ചക്കറി വിതരണവും മെട്രോയിലെ നിശബ്ദ മേഖലകളും അടുത്ത 20-30 വർഷത്തേക്കെങ്കിലും ഇന്ത്യയിൽ നടപ്പിലാകാൻ സാധ്യതയില്ലാത്ത സ്വപ്നങ്ങളാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു.
രാജ്യത്ത് പൗരബോധം കുറവായതിനാൽ ഇത്തരം സംവിധാനങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കില്ലെന്ന് വാദിക്കുന്നവരും നിരവധിയാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]