
കല്‍പ്പറ്റ: വയനാട്ടിൽ ഗാന്ധി ജയന്തിദിനത്തില്‍ ബിവറേജിനടുത്തുള്ള കടയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ യുവാവിനെ കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുളം മൂടക്കൊല്ലി മാവത്ത് നിധിന് (34) ആണ് പിടിയിലായത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി കടയില്‍ പരിശോധന നടത്തുകയായിരുന്നു. അഞ്ഞൂറ് മില്ലിയുടെ ഒമ്പത് ബോട്ടില്‍ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
പൊലീസ് ഇന്‍സ്പെക്ടര്‍ എ.യു. ജയപ്രകാശ്, എസ്ഐ അനീഷ് ടി, എസ്സിപിഒ മാരായ ജയേഷ്, ബിനില്‍ രാജ്, രാമു, അജികുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. Read More : കേരളത്തിൽ മഴ ശക്തമാകുന്നു, ആറാം തീയതി വരെ ഇടിമിന്നലോടെ ശക്തമായ മഴ; നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ട്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]