
താമരശ്ശേരി: കോഴിക്കോട് വയോധികനായ മെഡിക്കല്‍ ഷോപ്പ് ഉടമയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി കമ്മാളന്‍കുന്നത്ത് താമസിക്കുന്ന എം രാമചന്ദ്രന് നായരാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുന്‍ സ്റ്റോര്‍ സൂപ്രണ്ടും ഫാര്‍മസിസ്റ്റുമായിരുന്ന രാമചന്ദ്രന് നിലവില്‍ കോടഞ്ചേരിയില്‍ ജന്‍ ഔഷധി ഷോപ്പ് നടത്തി വരികയായിരുന്നു.
ശനിയാഴ്ച മുതല്‍ കടയില്‍ വരാതായതോടെ ജീവനക്കാര്‍ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രാമചന്ദ്രനെ മരിച്ച നിലയിൽ കണ്ടത്. വിളിച്ചിട്ടും അനക്കമില്ലാതിരുന്നതോടെ വീട്ടിനുള്ളില്‍ കയറി പരിശോധിച്ച സമയത്താണ് മൃതദേഹം കണ്ടെത്തിയത്. രക്തം ഛര്‍ദ്ദിച്ച നിലയിലായിരുന്നു. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. പിന്നീട് മെഡിക്കൽ ഷോപ്പ് ജീവനക്കാർ വിവരം അറിയിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. വാസന്തിയാണ് രാമചന്ദ്രന് നായരുടെ ഭാര്യ. മകള്‍: സിമി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]