
മലപ്പുറം: മുഖ്യമന്ത്രിയുടെ ദ ഹിന്ദു പത്രത്തിലെ അഭിമുഖം വിവാദമാക്കി മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവൻ ആരോപിച്ചു. ഇടതുപക്ഷത്തിന് മുസ്ലിം വിഭാഗത്തിന്റെ വലിയ പിന്തുണയുണ്ട്.
തെറ്റിദ്ധാരണ പരത്തി അതില്ലാതാക്കാനാണ് ശ്രമം. മുസ്ലിം വോട്ട് ബാങ്കാണ് ലീഗ് ലക്ഷ്യമിടുന്നത്.
മുസ്ലിം സമുദായത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കാൻ മുസ്ലീം ലീഗ് ശ്രമിക്കുകയാണ്. തദ്ദേശ – നിയമസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയുന്നത്.
വിഷയങ്ങളെ വർഗീയമായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. യു.ഡി.എഫും പൊതുവേ ലീഗിന്റെ തെറ്റായ പ്രവണതക്കൊപ്പമാണെന്നും എ വിജയരാഘവൻ ആരോപിച്ചു.
പി ആർ ഏജൻസികൾ അന്യ രാജ്യങ്ങളിൽ നിന്നും വന്ന രാജ്യ വിരുദ്ധ ശക്തികൾ ആണോയെന്നും അതിലെന്താണിത്ര തെറ്റെന്നും എ വിജയരാഘവൻ ചോദിച്ചു. മലപ്പുറമെന്നാൽ മുസ്ലിം ലീഗ് മാത്രമല്ല.
മലപ്പുറത്തെ വര്‍ഗീയമാക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ല. പിവി അൻവര്‍ മുസ്ലിം ലീഗിന്റെ പിൻപാട്ടുകാരനാണ് (പിന്നണി പാട്ടുകാരൻ).
പിവി അൻവറിന്റെ താല്പര്യം വേറെയാണെന്നും എ വിജയരാഘവൻ പറഞ്ഞു. ‘മുഖ്യമന്ത്രി മറുപടി പറയേണ്ട
വിവാദ വിഷയങ്ങളിലെ ചോദ്യങ്ങൾ വെട്ടി നിരത്തി’; സ്പീക്കർക്ക് പരാതി നൽകി വിഡി സതീശൻ വിവാദ മലപ്പുറം പരാമർശം; ‘വിദ്വേഷ പ്രചാരണം നടത്തി’, മുഖ്യമന്ത്രിയുൾപ്പെടെ 4 പേർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]