
.news-body p a {width: auto;float: none;}
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രത്തിന്റെ പുതിയ വിശേഷം പങ്കുവച്ച് അണിയറപ്രവർത്തർ. ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തതായി സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ കമ്പനി അറിയിച്ചു. മമ്മൂട്ടിയും വിനായകനും ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചാണ് വിവരം പുറത്തുവിട്ടത്. നാഗർകോവിലിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
ജിതിൻ കെ ജോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ദുൽഖർ നായകനായ കുറുപ്പിന്റെ സഹരചയിതാവായിരുന്നു ജിതിൻ. ചിത്രത്തിൽ മമ്മൂട്ടി വില്ലനായാണ് വേഷമിടുന്നതെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, കാതൽ, ടർബോ എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഇതിനോടകം റിലീസ് ചെയ്ത ചിത്രങ്ങൾ. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ് ആണ് മമ്മൂട്ടി കമ്പനിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിനീത് , ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കിടേഷ്, വിജയ് ബാബു എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചന നിർവഹിച്ചത്. സുരേഷ് ഗോപി നായകനാവുന്ന മറ്റൊരു സിനിമയും മമ്മൂട്ടി കമ്പനി നിർമിക്കുന്നുണ്ട്. ഇക്കാര്യം സുരേഷ് ഗോപി തന്നെയാണ് വെളിപ്പെടുത്തിയത്.