
.news-body p a {width: auto;float: none;}
മലപ്പുറം: പാർട്ടിയോട് ഇനി ഒരു പ്രതിബദ്ധതയും കടപ്പാടും ഇല്ലയെന്ന് വ്യക്തമാക്കി കെ ടി ജലീൽ എംഎൽഎ. പാർട്ടി പറയുന്നതുവരെ സിപിഎം സഹയാത്രികനായി തുടരാനാണ് ആഗ്രഹമെന്ന് ജലീൽ പ്രതികരിച്ചു. പാർലമെന്ററി പ്രവർത്തനം താൻ അവസാനിപ്പിക്കുകയാണ്. ഇനി മുതൽ അധികാരമില്ലാത്ത പൊതുപ്രവർത്തനമായിരിക്കും തന്റേതെന്നും ജലീൽ പറഞ്ഞു.
‘പാർലമെന്ററി പ്രവർത്തനം അവസാനിപ്പിക്കുന്നു. ഇനി ബാദ്ധ്യതയും കടപ്പാടും ആരോടും ഉണ്ടാകേണ്ട കാര്യമില്ല. മുഖ്യമന്ത്രിയോടോ സിപിഎമ്മിനോടോ ലീഗിനോടോ കോൺഗ്രസിനോടോ ഒരു പാർട്ടിയോടും കടപ്പാട് ഉണ്ടാകേണ്ട കാര്യമില്ല. പി.വി അൻവറിന്റെ ചില അഭിപ്രായങ്ങളോട് യോജിപ്പുണ്ട്. ചിലതിനോട് വിയോജിപ്പ് ഉണ്ട് എന്നും പറഞ്ഞിട്ടുണ്ട്.’ ജലീൽ വ്യക്തമാക്കുന്നു.
അതേസമയം സിപിഎം സഹയാത്രികനായിത്തന്നെ തുടരാനാണ് ആഗ്രഹമെന്നും പാർലമെന്ററി പ്രവർത്തനം മാത്രമല്ല പ്രഭാഷണം, എഴുത്ത്, പ്രവർത്തനം എന്നിവ പാർട്ടി ആവശ്യപ്പെടുകയാണെങ്കിൽ അത് നൽകുമെന്നും അധികപ്പറ്റായി എവിടെയും നിൽക്കാൻ താൽപര്യപ്പെട്ടിട്ടില്ല എന്നും ജലീൽ പ്രതികരിച്ചു. അധികാരത്തിനുവേണ്ടി പലതും കോംപ്രമൈസ് ചെയ്യേണ്ടി വരും എന്നാൽ ഇനിയങ്ങനെയൊന്ന് വേണ്ട എന്നത് തീരുമാനമാണെന്നും നാലര മണിക്ക് നിർഭയമായ തുറന്നുപറച്ചിൽ തന്റെ വാർത്താ സമ്മേളനത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കെ.ടി ജലീലിന്റെ 12-ാമത് പുസ്തകമായ ‘സ്വർഗസ്ഥനായ ഗാന്ധി’ ഇന്ന് രാവിലെ 10 മണിയ്ക്ക് ജോൺ ബ്രിട്ടാസ് എം.പിയാണ് പ്രകാശനം ചെയ്തത്. ഇതിനുമുൻപായി മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് തുറന്നുപറച്ചിലുണ്ടാകുമെന്ന് ജലീൽ അറിയിച്ചത്.