
മുംബൈ: ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും വേർപിരിയൽ അഭ്യൂഹങ്ങള്‍ ഇരുവിഭാഗവും പലവട്ടം നേരിട്ടും അല്ലാതെയും തള്ളിയതാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട
ഗോസിപ്പുകള്‍ക്ക് ബോളിവുഡ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒരു കുറവും വന്നിട്ടില്ല. കുറച്ച് നാളുകളായി തലക്കെട്ടുകളില്‍ ഐശ്വര്യ അഭിഷേക് ബന്ധം വൈറലാണ്.
അതിനിടയിൽ. അമിതാഭ് ബച്ചൻ ഐശ്വര്യയോട് ആരാധ്യയെപ്പോലെ പെരുമാറുന്നത് നിർത്താന്‍ പറയുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലായിട്ടുണ്ട്.
വീഡിയോയില്‍ അമിതാഭ് മകന്റെ ഭാര്യയോട് നടത്തിയ പ്രതികരണം അല്‍പ്പം കൂടിപ്പോയില്ലെ എന്നാണ് ചില സോഷ്യല്‍ മീഡിയ കമന്റുകള്‍ വരുന്നത്. എന്നാല്‍ ഐശ്വര്യയുടെ പെരുമാറ്റം കുറച്ച് കൂടിപ്പോയി എന്ന് പറയുന്നവരും ഉണ്ട്. ഒരു അവാർഡ് ഷോയിൽ നിന്നുള്ള ഒരു വീഡിയോയാണ് വൈറലാകുന്നത്, അമിതാഭ് ബച്ചന് എത്തുമ്പോള്‍ ഐശ്വര്യ റായ് മാധ്യമങ്ങളുമായി സംസാരിക്കുന്നത് കാണുന്നു.
ആവേശത്തോടെ ഐശ്വര്യ അമിതാഭിനെ കെട്ടിപ്പിടിച്ച് “ഇദ്ദേഹമാണ് ബെസ്റ്റ് എന്ന്” എന്ന് വിളിച്ച് പറയുന്നത്. ഇതേ സമയം അമിതാഭ് ഐശ്വര്യയുടെ ചെവിയില്‍ ശബ്ദം താഴ്ത്തി ആരാധ്യയെപ്പോലെ പെരുമാറുന്നത് നിർത്തൂ എന്ന് പറയുന്നു.
ഐശ്വര്യ ഒരു പുഞ്ചിരിയോടെ “ഇത് എല്ലാവർക്കും അറിയാം” എന്ന് പറഞ്ഞ്, വീണ്ടും ഭാര്ത്പിതാവിനെ ഊഷ്മളമായി ആലിംഗനം ചെയ്യുന്നു, ഇതാണ് വീഡിയോയില്‍. ഇൻസ്റ്റഗ്രാമിൽ വീഡിയോ വൈറലായതിന് പിന്നാലെ സോഷ്യല്‍ മീഡിയ പല രീതിയിലാണ് പഴയ വീഡിയോയില്‍ പ്രതികരിച്ചത്. “ഐശ്വര്യയുടെ പെരുമാറ്റം അങ്ങേയറ്റം മോശം തോന്നുന്നു” എന്ന് ഒരാള്‍ എഴുതി, “ജയാ ബച്ചൻ ഐശ്വര്യയെ വെറുക്കുന്നതിൽ അതിശയിക്കാനില്ല” എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടു. View this post on Instagram A post shared by Megastar & Superstar (@megastar_and_superstars) ചില ആളുകള്‍ ഐശ്വര്യയും അമിതാഭ് ബച്ചനും തമ്മില്‍ നടത്തിയത് ഒരു തമാശ സംഭാഷണമാണ് എന്നാണ പറയുന്നത്.
“ഇതൊരു തമാശയായി എടുക്കൂ സുഹൃത്തുക്കളെ,” എന്നാണ് മറ്റൊരാൾ എഴുതിയിരിക്കുന്നത്. അവര്‍ തമ്മിലുള്ള ബന്ധം അറിയില്ലെങ്കില്‍ ഈ ഗോസിപ്പ് പറച്ചില് നിര്‍ത്തുമോ എന്നാണ് ഒരു യുവതിയുടെ കമന്റ്. ഐശ്വര്യ റായി പാരീസില്‍ നല്‍കിയത് വലിയ സൂചന: ‘വിവാഹ മോചന ഗോസിപ്പുമായി’ ഇനി ആ വഴി പോകേണ്ടതില്ല !
ഐശ്വര്യ റായിയെ പോലെ പാവ നിർമ്മിച്ച് ശ്രീലങ്കൻ ആർട്ടിസ്റ്റ്, കാണുമ്പോൾ പേടി തോന്നുന്നു എന്ന് നെറ്റിസൺസ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]