ടെൽ അവീവ്: ഇറാൻ ചെയ്തത് വലിയ തെറ്റാണെന്നും കനത്ത വില കൊടുക്കേണ്ടി വരുമെന്നും ഇസ്രയേൽ. തങ്ങളെ ആക്രമിക്കുന്നവരെ തിരിച്ചാക്രമിക്കുമെന്നും ഇറാനെ ആക്രമിക്കുമെന്നും ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലാണ് ഇന്നലെ രാത്രി ഇറാൻ 100ലേറെ ബാലിസ്റ്റിക് മിസൈലുകൾ വർഷിച്ചത്. ഇതിൽ പലതും ആകാശത്തുവച്ച് തകർത്തുവെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. ആക്രമണത്തിൽ ഇസ്രയേലിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
മിസൈലുകൾ വർഷിച്ചെന്ന് ഇറാൻ റെവലൂഷണറി ഗാർഡും ഇസ്രയേൽ ഡിഫൻസ് ഫോഴ്സും (ഐ.ഡി.എഫ്) സ്ഥിരീകരിച്ചു. ജോർദാന് മുകളിലൂടെയാണ് ഇറാന്റെ മിസൈലുകൾ പാഞ്ഞത്. ഇസ്രയേലിന് കനത്ത തിരിച്ചടി നൽകാൻ കഴിഞ്ഞുവെന്നാണ് ആക്രമണത്തിന് ശേഷം ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ പ്രതികരിച്ചത്. 90 ശതമാനം മിസൈലുകളും ലക്ഷ്യത്തിൽ പതിച്ചുവെന്നും ഇസ്രയേൽ അവകാശപ്പെട്ടു. അതേസമയം, സംഘർഷ സാഹചര്യത്തിൽ ഇന്ത്യ ഇസ്രയേലുമായി സംസാരിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. സംഘർഷം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിനോട് ആവശ്യപ്പെടണമെന്ന് ഇറാൻ അംബാസിഡർ പറഞ്ഞു.
‘അന്താരാഷ്ട്ര മാനുഷിക നിയമം കണക്കിലെടുത്താണ് ഏതൊരു രാജ്യത്തിന്റെയും പ്രതികരണം ഉണ്ടാകേണ്ടതെന്നാണ് മിഡിൽ ഈസ്റ്റിലെ ഇസ്രയേൽ ആക്രമണത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ഒക്ടോബർ ഏഴിന് നടന്നത് ഭീകരാക്രമണമായാണ് ഞങ്ങൾ കണക്കാക്കുന്നത്. അതിന് ഇസ്രയേൽ പ്രതികരിക്കേണ്ടതുമുണ്ട്. എന്നാൽ ഏതൊരു രാജ്യത്തിന്റെയും ഏത് പ്രതികരണവും അന്താരാഷ്ട്ര മാനുഷിക നിയമം കണക്കിലെടുത്തുകൊണ്ടായിരിക്കണം. പൊതുജനങ്ങളുടെ അവകാശങ്ങളെ ഹനിച്ചുകൊണ്ടാകരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ലെബനനിൽ മാത്രമല്ല, ഹൂതികൾക്കും ചെങ്കടലിലും ഇറാനും ഇസ്രായേലിനും ഇടയിൽ സംഭവിക്കുന്ന എന്തിനും സംഘർഷം വിപുലമാകാനുള്ള സാദ്ധ്യതയെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ്. ഇത്തരം സമയങ്ങളിൽ ആശയവിനിമയത്തിന്റെ പ്രാധാന്യം മനസിലാക്കണം. സന്ദേശങ്ങൾ പരസ്പരം കൈമാറാൻ ഇന്ത്യ തയ്യാറാണ്’- വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി.