
ലക്നൗ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും കോടതിയുടെ നോട്ടിസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ വി.ഡി.സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന ഹര്‍ജിയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വീണ്ടും നോട്ടിസ് വന്നിരിക്കുന്നത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ നടത്തിയ പരാമര്‍ശം സവര്‍ക്കറെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന് നൃപേന്ദ്ര പാണ്ഡെ നല്കിയ ഹര്‍ജിയിലാണ ലക്നൗ സെഷന്‍സ് കോടതി രാഹുൽ ഗാന്ധിക്കു നോട്ടീസ് അയച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് മഹാത്മാഗാന്ധിയുടെയും ബിജെപി ഗോഡ്സെയുടെ ആശയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടിയാണെന്നും
മാപ്പ് പറയാന്‍ താന്‍ സവര്‍ക്കറല്ല എന്നുമായിരുന്നു രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയ്ക്കിടെ പറഞ്ഞത്.