വിജയ്യുടെ ലിയോയുടെ ആരവമാണ് തമിഴ്നാട്ടില്‍. തമിഴ്നാട്ടില്‍ മാത്രമല്ല വിജയ് ആരാധകരുള്ളിടത്തെല്ലാം ചിത്രത്തിന് വൻ വരവേല്പ് ലഭിക്കുമെന്നാണ് സൂചനകള്‍. യുകെയിലടക്കമുള്ള ലിയോയുടെ അഡ്വാൻസ് ബുക്കിംഗ് വിവരങ്ങള്‍ അങ്ങനെയാണ് വ്യക്തമാക്കുന്നത്. എന്തായാലും തമിഴ്നാട് ബോക്സ് ഓഫീസിലെ കളക്ഷനില്‍ പൊന്നിയിൻ സെല്വൻ ഒന്നിന്റെ റെക്കോര്‍ഡ് ലിയോ തകര്‍ക്കുമെന്നാണ് പ്രതീക്ഷകള്‍.
വിജയ് നായകനായ ലിയോയുടെ തമിഴ്നാട് തിയറ്റര്‍ റൈറ്റ്സിന് ലഭിച്ചത് റെക്കോര്‍ഡ് വിലയായ 100 കോടി രൂപയിലധികമാണെന്നാണ് റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് വിജയ്യും ഒന്നിച്ച ചിത്രമായ മാസ്റ്ററിന് നേരത്തെ തമിഴ്നാട്ടില്‍ ലഭിച്ചത് തിയറ്റര്‍ റൈറ്റ്സിന് 83 കോടി രൂപയായിരുന്നു. ലോകേഷ് കനകരാജിന്റെ പുതിയ വിജയം ചിത്രമായ ലിയോ എന്തായാലും റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന സൂചനകളാണ് ഇതില്‍ നിന്നൊക്കെ ലഭിക്കുന്നത്. നിര്‍മാതാക്കള്‍ക്ക് വൻ ലാഭം നേടിക്കൊടുക്കുന്ന ചിത്രമായിരിക്കും ലിയോ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നതും.
നിലവില്‍ തമിഴ്നാട്ട് ബോക്സ് ഓഫീസ് കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള പൊന്നിയിൻ സെല്വൻ നേടിയത് 200 കോടി രൂപയായിരുന്നു. രജനികാന്തിനറെ ജയിലര്‍ക്ക് തമിഴ്നാട്ടില്‍ 185 കോടി രൂപ മാത്രമാണ് നേടാനായത്. അതിനാല്‍ ലിയോയില്‍ എല്ലാവരും ഉറ്റുനോക്കുകയാണ്. ലിയോ തീര്‍ക്കുന്ന ആവേശവും അങ്ങനെയാണ്.
തൃഷയാണ് ലിയോയില്‍ വിജയ്യുടെ നായികയായെത്തുന്നത്. വിജയ്യുടെ നായികയായി തൃഷയെത്തുന്നത് 14 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എന്നതാണ് മറ്റൊരു ആകര്‍ഷണം. ഗൗതം വാസുദേവ് മേനോനും പ്രധാനപ്പെട്ട കഥാപാത്രയില് ലിയോയില്‍ എത്തുന്നു. സഞ്ജയ് ദത്ത്, അര്ജുൻ, മനോബാല, മാത്യു, മിഷ്കിൻ, പ്രിയ ആനന്ദ, ബാബു ആന്റണി, സാൻഡി മാസ്റ്റര്‍, മൻസൂര്‍ അലി ഖാൻ, ജാഫര്‍ സാദിഖ് തുടങ്ങി ഒട്ടേറെ പേര് ചിത്രത്തിലുണ്ടാകും.
Read More: നയൻതാരയെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്ത്, ഇതാണ് കാരണങ്ങള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]