
ഇന്ത്യന്‍ സിനിമ വാണിജ്യപരമായി ഇന്ന് ഉയര്‍ച്ചയുടെ പാതയിലാണ്. വൈഡ് റിലീസ്, ടിക്കറ്റ് നിരക്കിലെ വര്‍ധന, ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള സ്വീകാര്യത, ഒടിടിയിലൂടെ ലഭിക്കുന്ന അധിക വരുമാനം എന്നിവയെല്ലാം ചലച്ചിത്ര നിര്‍മ്മാതാക്കളെ സംബന്ധിച്ച് ഗുണപരമാണ്.
എന്നാല്‍ ഇതിനൊക്കെ നെഗറ്റീവ് വശവുമുണ്ട്. സോഷ്യല്‍ മീഡിയയുടെ ഇക്കാലത്ത് റിലീസ് ദിനത്തില്‍ തന്നെ ഒരു ചിത്രത്തിന്റെ വിധി തീരുമാനിക്കപ്പെടുകയാണ്.
ആദ്യ ഷോകള്‍ക്കിപ്പുറം നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും പ്രേക്ഷകാഭിപ്രായം മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയ നിറയും. പോസിറ്റീവ് ആണെങ്കില്‍ സൂപ്പര്‍ഹിറ്റ് ഉറപ്പിക്കാം, ഇനി നെഗറ്റീവ് ആണ് അഭിപ്രായമെങ്കിലോ ആ ചിത്രത്തിന്റെ കഥ ഏറെക്കുറെ കഴിഞ്ഞുവെന്ന് ഉറപ്പിക്കാം.
അതേസമയം പ്രേക്ഷകാഭിപ്രായങ്ങളുമായി മുന്നേറി ഒരു ചിത്രം തിയറ്ററുകള്‍ കീഴടക്കാന്‍ തുടങ്ങിയാല്‍ വിവിധ ഭാഷാ സിനിമകളെ സംബന്ധിച്ച് കളക്ഷന്‍ പല തരത്തില്‍ ആയിരിക്കും. സമീപകാലത്ത് പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡ് സൃഷ്ടിച്ച രണ്ട് ഇന്ഡസ്ട്രികളിലെ ചിത്രങ്ങള്‍ എടുക്കാം.
രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ജയിലറും ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്ത ജവാനും. ജയിലര്‍ ആദ്യദിനം മുതല്‍ പോസിറ്റീവ് അഭിപ്രായം മാത്രം ലഭിച്ച ചിത്രമാണെങ്കില്‍ ജവാന് സമ്മിശ്ര അഭിപ്രായങ്ങളായിരുന്നു, വിശേഷിച്ചും തെന്നിന്ത്യയില്‍.
എന്നിരിക്കിലും പഠാന്റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാന് ചിത്രമെന്ന യുഎസ്പി ചിത്രത്തിന് ഉണ്ടായിരുന്നു. രണ്ട് ചിത്രങ്ങളും രണ്ട് വാരം കൊണ്ട് നേടിയ കളക്ഷന്‍ എത്രയെന്ന് നോക്കാം. ജയിലര്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ട
ചിത്രത്തിന്റെ അവസാന കളക്ഷന്‍ റിപ്പോര്‍ട്ട് റിലീസിന്റെ 17-ാം ദിവസം ആയിരുന്നു. അതായത് 16 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത് എത്രയെന്ന വിവരം.
നിര്‍മ്മാതാക്കളുടെ കണക്കനുസരിച്ച് 525 കോടി ആയിരുന്നു ജയിലറിന്റെ നേട്ടം. അപ്പുറത്തെ വശത്ത് 16 ദിവസം കൊണ്ട് ജവാന് നേടിയ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ 953.97 കോടിയാണ്.
ഇതും നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റ് പുറത്തുവിട്ട ഔദ്യോഗിക കണക്കാണ്.
അതായത് പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്‍ഡ് ആയ ഒരു തമിഴ് ചിത്രം നേടുന്നതിന്റെ ഇരട്ടിയോളം അതുപോലെ ട്രെന്‍ഡ് സൃഷ്ടിച്ച ഒരു ബോളിവുഡ് ചിത്രത്തിന് നേടാനാവും. : ജ്യോതികയോ സ്നേഹയോ അല്ല; ‘ദളപതി 68’ ല്‍ നായികയാവുന്നത് ഈ താരം? സര്‍പ്രൈസ് കാസ്റ്റിംഗ് ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]