തെലുങ്കിന്റെ ഡാര്‍ലിംഗാണ് പ്രഭാസ്. തെലുങ്കില്‍ മാത്രമല്ല പാൻ ഇന്ത്യൻ താരം എന്ന നിലയില്‍ പ്രഭാസിന് രാജ്യമൊട്ടാകെ ആരാധകരുണ്ട്. ആരാധകരോട് സ്നേഹപൂര്‍വം ഇടപെടാറുമുണ്ട് പ്രഭാസ്. നടൻ പ്രഭാസ് ആരാധര്‍ക്കൊപ്പം ഫോട്ടോയെടുക്കുന്നതിനറെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങളിള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
സലാര്‍ റിലീസിനൊരുങ്ങുമ്പോഴാണ് പ്രഭാസിന്റെ പഴയൊരു വീഡിയോ വീണ്ടും ചര്‍ച്ചയാകുന്നത്. വിമാനത്താവളത്തില്‍ വെച്ച് പ്രഭാസ് ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ആരാധിക പ്രഭാസിന്റെ കവിളില്‍ തലോടുന്നതിന്റെ വീഡിയോയില്‍ നടന്റെ പ്രതികരണവും കൗതുകകരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. സ്നേപൂര്‍വം ഒരു അടി നല്‍കുകയാണ് താരത്തിന്റെ ആരാധിക എന്നും ചിലര്‍ സാമൂഹ്യ മാധ്യമത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സലാര്‍ 22നാണ് പ്രഭാസ് നായകനായ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സംവിധായകൻ പ്രശാന്ത് നീലാണെന്നതിനാല് പ്രഭാസ് ചിത്രം സലാര്‍ പ്രേക്ഷകരുടെ ചര്‍ച്ചകളില്‍ നിറയുകയാണ്. യാഷിന്റെ കെജിഎഫി’ന്റെ ലെവലില്‍ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന സലാര്‍ വമ്പൻ ഹിറ്റ് തന്നെയാകും എന്നും ആരാധകര്‍ ഉറപ്പിക്കുന്നു. വമ്പൻ പ്രമോഷനാണ് പ്രഭാസ് നായകനാകുന്ന ചിത്രമായ സലാറിനായി സംഘടിപ്പിക്കുന്നതന്നുമാണ് റിപ്പോര്‍ട്ട്.
സലാറില്‍ പ്രഭാസും ഒരു പ്രധാനപ്പെട്ടക കഥാപാത്രമായി വേഷമിടുന്നുണ്ട്. ശ്രുതി ഹാസൻ നായികയാകുമ്പോള്‍ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് സലാര്‍ നിര്‍മിക്കുന്നത്. സലാറില്‍ പൃഥ്വിരാജ് വരദാജ് മന്നാറായിട്ടാണ്. ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും പ്രഭാസിന്റെ സലാറില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. മധു ഗുരുസ്വാമിയാണ് സലാറില്‍ വില്ലൻ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുറുമാണ്.
Read More: തമിഴ്നാട്ടിലെ റെക്കോര്‍ഡുകള്‍ തകര്‍ക്കാൻ വിജയ് ചിത്രം, ലിയോയിലെ പ്രതീക്ഷകള്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
Last Updated Oct 2, 2023, 4:21 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]