റോഡിൽ വാഹനങ്ങളുമായി ഇറങ്ങിയാൽ നിയമം പാലിക്കേണ്ടത് പോലെ പാലിക്കണം ഇല്ലെങ്കിൽ പിടി വീഴും. അതിനി ഇന്ത്യയിലായാലും ശരി വിദേശത്തായാലും ശരി. അതുപോലെ ഒരു വാർത്തയാണ് ഇപ്പോൾ സ്ലോവാക്യയിൽ നിന്നും വരുന്നത്. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ നായയെ കണ്ടതിന് പിന്നാലെ ഉടമയ്ക്ക് പിഴ ചുമത്തി എന്നതാണ് വാർത്ത.
സ്പീഡ് ക്യാമറയിൽ പതിഞ്ഞ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. പൊലീസ് തന്നെയാണ് ചിത്രം സാമൂഹിക മാധ്യമത്തിൽ പങ്ക് വച്ചത്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് ഒരു സ്പീഡ് ക്യാമറ ഫോട്ടോയാണ്. അതിൽ സ്കോഡയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന നായയെ കാണാം. എന്നാൽ, പിഴയടക്കാൻ പറഞ്ഞതോടെ ഉടമ സംഭവം നിഷേധിച്ചു. തന്റെ നായ അപ്രതീക്ഷിതമായി തന്റെ മടിയിൽ കയറി ഇരിക്കുകയായിരുന്നു എന്നാണ് ഉടമയുടെ വാദം.
എന്നാൽ, സംഭവം നടന്ന സ്റ്റെറൂസി ഗ്രാമത്തിലെ ഉദ്യോഗസ്ഥർ പറയുന്നത്, കാറിൽ പെട്ടെന്ന് ചലനങ്ങൾ ഉണ്ടായതായിട്ടൊന്നും കാണുന്നില്ല. അതിനാൽ പെട്ടെന്ന് നായ തന്റെ മടിയിൽ കയറിയിരിക്കുകയായിരുന്നു എന്ന ഉടമയുടെ വാദം കള്ളമാണ് എന്നാണ്. എന്നാൽ, എത്രയാണ് പിഴയെന്നോ ഏത് ഇനത്തിലാണ് പിഴ ഈടാക്കുക എന്നോ ഒന്നും തന്നെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. വളർത്തുമൃഗങ്ങളെ വാഹനത്തിൽ കൊണ്ടുപോകുമ്പോൾ ശ്രദ്ധിക്കണം എന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, വളരെ രസകരമായിട്ടാണ് സംഭവത്തെ കുറിച്ച് പൊലീസ് (Polícia Slovenskej republiky) തങ്ങളുടെ ഫേസ്ബുക്ക് പേജിൽ വിവരിച്ചരിക്കുന്നത്. നായയോട് ഓവർ സ്പീഡാണ് എന്നും ഡ്രൈവിംഗ് സർട്ടിഫിക്കറ്റ് എവിടെ എന്നും ചോദിച്ച് കൊണ്ടാണ് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. അനേകം പേരാണ് പോസ്റ്റ് ലൈക്ക് ചെയ്തതും രസകരമായ കമന്റുകളിട്ടതും.
Last Updated Oct 1, 2023, 3:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]